സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നും തങ്ങളോട് ആലോചിക്കാതെപോലുമാണ് യാത്ര നിര്‍ത്തിയ പ്രഖ്യാപനമുണ്ടായതെന്ന ജമ്മു കശ്മീര്‍ പോലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ഇന്നലെ അവന്തിപ്പോര മേഖലയിലെ ചുര്‍സുവില്‍ നിന്ന് യാത്ര തുടങ്ങുകയായിരുന്നു.
ശ്രീനഗര്‍: സുരക്ഷയുടെ പേരുപറഞ്ഞ് നിര്‍ത്തിയ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും ആരംഭിച്ചു. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ യാത്ര 11 കിലോമീറ്റര്‍ പിന്നിട്ട് ഖാസിഗുണ്ടില്‍ എത്തിയപ്പോഴായിരുന്നു സുരക്ഷാ പ്രശ്‌നത്തിന്റെ പേരുപറഞ്ഞ് പൊടുന്നനെ യാത്ര നിര്‍ത്തിവച്ചുള്ള പ്രഖ്യാപനം.
എന്നാല്‍, സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നും തങ്ങളോട് ആലോചിക്കാതെപോലുമാണ് യാത്ര നിര്‍ത്തിയ പ്രഖ്യാപനമുണ്ടായതെന്ന ജമ്മു കശ്മീര്‍ പോലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ഇന്നലെ അവന്തിപ്പോര മേഖലയിലെ ചുര്‍സുവില്‍ നിന്ന് യാത്ര തുടങ്ങുകയായിരുന്നു.
30ന് സമാപിക്കാനിരിക്കെ യാത്രയ്ക്ക് വലിയ ശ്രദ്ധ ലഭിക്കാതെ അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടം വന്നപ്പോഴാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ നാടകീയ നീക്കം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജോഡോ യാത്രയിലുടനീളം രാഹുല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നതോടെ കശ്മീരിലേക്ക് യാത്ര പ്രവേശിക്കുന്നതിന് മുന്നേതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്കിയിരുന്നു. കൂടാതെ അടുത്തിടെ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നായിരുന്നു രാഹുലിന്റെ യാത്ര.
മുന്‍പും രാഹുലിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കിയിരുന്നു. എന്നാല്‍, രാഹുലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നുകാട്ടി കേന്ദ്രം രേഖാമൂലം മറുപടി നല്കിയിരുന്നു. 2020 മുതല്‍ 100ലേറെ തവണ രാഹുല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നുവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കൊച്ചി നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രാസവാതക ചോര്‍ച്ച; എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ ചേര്‍ക്കുന്ന രാസവസ്തുവിന്റെ ഗന്ധം പരന്നതെന്ന് വിശദീകരണം
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്