×
login
ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് നിര്‍മ്മല സീതാരാമന്‍; അദാനി‍യെ സിപിഎം കേരളത്തില്‍ ക്ഷണിച്ചാല്‍ കോര്‍പറേറ്റ് വല്‍ക്കരണമല്ലേയെന്ന് നിര്‍മ്മല

രാജ്യസഭയിൽ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് നിര്‍മ്മല സീതാരാമന്‍. ചോദ്യവും മറുചോദ്യവുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒടുവില്‍ ജോണ്‍ ബ്രിട്ടാസിന് ഉത്തരം മുട്ടി.

ദില്ലി: രാജ്യസഭയിൽ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് നിര്‍മ്മല സീതാരാമന്‍. ചോദ്യവും മറുചോദ്യവുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒടുവില്‍ ജോണ്‍ ബ്രിട്ടാസിന് ഉത്തരം മുട്ടി.  

വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചായിരുന്നു ധനമന്ത്രിയും ജോണ്‍ ബ്രിട്ടാസും വാക് യുദ്ധം തുടങ്ങിയത്. വിഴിഞ്ഞം പദ്ധതിക്കായി അദാനിയെ ക്ഷണിച്ചു കൊണ്ടു വന്നില്ലേ എന്നും അദാനിയെ കേരളത്തിലെ സിപിഎം ക്ഷണിക്കുന്നത് കോർപ്പറേറ്റ് വൽക്കരണം അല്ലേ എന്നുമായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്‍റെ സംശയം. വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുക്കാൻ അദാനിക്ക് എല്ലാ സൗകര്യം നല്കിയില്ലേ എന്നും ധനമന്ത്രി ചോദിച്ചു. കോൺഗ്രസും സി പി എമ്മും നടത്തുന്നത് സൗഹൃദ മത്സരം എന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു


വിഴിഞ്ഞം പദ്ധതി യു ഡി എഫ് കാലത്താണ് തുടങ്ങിയതെന്നും വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ നടപ്പാക്കാൻ എൽ ഡി എഫ് നിലപാടെടുത്തു എന്നും പറഞ്ഞ് ജോൺ ബ്രിട്ടാസ് എം പി തിരിച്ചടിക്കാന്‍ നോക്കി. വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ നിറുത്തണം എന്നാണ് സി പി എമ്മിന്‍റെ നിലപാടെന്ന് മന്ത്രിക്ക് അറിയാവുന്നതാണെന്നും സി പി എം എം പി കൂട്ടിച്ചേർത്തു.

ഉടനെ വന്നു നിര്‍മ്മലയുടെ മറു ചോദ്യം.  യു ഡി എഫ് കാലത്തെ നടപടിയാണെങ്കിൽ ഇത് എൽ ഡി എഫ് തിരുത്തിയോ എന്നായിരുന്നു നിർമ്മല സീതാരാമന്‍റെ അടുത്ത ചോദ്യം. എൽ ഡി എഫിനും യു ഡി എഫിനും ഇടയിൽ ഇക്കാര്യത്തിൽ ഒത്തുകളിയാണെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. പൊതുമേഖലയിലാക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ഏറ്റെടുക്കുകയെന്നും ചട്ടം അനുവദിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടാണ് സി പി എം എം പി ജോൺ ബ്രിട്ടാസ് ഇക്കാര്യം പറയുന്നതെന്നും ധനമന്ത്രി തിരിച്ചടിച്ചു. ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് നിര്‍മ്മല സീതാരാമന്‍; അദാനിയെ സിപിഎം കേരളത്തില്‍ ക്ഷണിച്ചാല്‍ കോര്‍പറേറ്റ്വല്‍ക്കരണമല്ലേയെന്ന് നിര്‍മ്മല

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.