login
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജോണ്‍ കെറി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

പ്രസിഡന്റ് ബിഡന്റെ ആശംസകള്‍ കെറി പ്രധാനമന്ത്രിയെ അറിയിച്ചു.

ന്യൂദല്‍ഹി  കാലാവസ്ഥ  സംബന്ധിച്ച യുഎസ്   പ്രസിഡെന്റിന്റെ  പ്രത്യേക   പ്രതിനിധി  ജോണ്‍ കെറി പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ   സന്ദര്‍ശിച്ചു  

പ്രസിഡന്റ് ബിഡന്റെ ആശംസകള്‍  കെറി പ്രധാനമന്ത്രിയെ അറിയിച്ചു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പ്രസിഡന്റ് ബിഡനുമായി  അടുത്തിടെ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു. പ്രസിഡന്റ് ബിഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും ആശംസകള്‍ അറിയിക്കാന്‍  അദ്ദേഹം   കെറിയോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍  കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഫലപ്രദമായ ചര്‍ച്ചകളെക്കുറിച്ച് കെറി പ്രധാനമന്ത്രിയെ അറിയിച്ചു. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തു്  പറഞ്ഞു.  2021 ഏപ്രില്‍ 22 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള നേതാക്കളുടെ ഉച്ചകോടി സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

പാരീസ് കരാറിനു കീഴിലുള്ള ദേശീയതലത്തിലെ  സംഭാവന നല്‍കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിനുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഹരിത സാങ്കേതികവിദ്യകളും  ആവശ്യമായ ധനസഹായവും  മിതമായ നിരക്കില്‍ ലഭ്യമാക്കികൊണ്ട് ക്കൊണ്ട് ഇന്ത്യ ഇന്ത്യയുടെ കാലാവസ്ഥാ പദ്ധതികളെ പിന്തുണയ്ക്കുമെന്ന് കെറി അഭിപ്രായപ്പെട്ടു. നവീകരണത്തിന് ധനസഹായം നല്‍കുന്നതിലും ഹരിത സാങ്കേതികവിദ്യകള്‍ വേഗത്തില്‍ വിന്യസിക്കുന്നതിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം മറ്റ് രാജ്യങ്ങളില്‍ നല്ല പ്രകടന ഫലമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.