login
ഇന്ത്യയിലേക്കുള്ള ക്ഷണം സ്വീകരിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍‍; വാക്‌സിന്‍ നിര്‍മ്മാണത്തിന് തയാർ, സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കും

ഫൈസര്‍, മെഡോണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളെയാണ് ഇന്ത്യയില്‍ ഉത്പാദനം അല്ലെങ്കില്‍ ഇറക്കുമതി എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രം സമീപിച്ചത്.

ന്യൂദൽഹി:  വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് കൊവിഡിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണം നടത്തുമെന്ന് നീതി ആയോഗ്. വാക്‌സിനേഷന്‍ രംഗത്ത് ഇന്ത്യയിലേയ്ക്കുള്ള ക്ഷണം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സ്വീകരിച്ചു.  

ഫൈസര്‍, മെഡോണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളെയാണ് ഇന്ത്യയില്‍ ഉത്പാദനം അല്ലെങ്കില്‍ ഇറക്കുമതി എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രം സമീപിച്ചത്. ഇതോടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലേയ്ക്ക് വരാന്‍ സന്നദ്ധത അറിയിച്ചത്. ഇത് വാക്‌സിന്‍ ഉദ്പാദന രംഗത്ത് ഇന്ത്യക്ക് ഏറെ സഹായകരമാകുന്ന നിലപാടാണ്. ഇതിനോടൊപ്പം ഫൈസര്‍ മഡോണ എന്നീ കമ്പനികളില്‍ നിന്നും ഇന്ത്യ വാക്‌സിന്‍ ഇറക്കുമതി ചെയ്യുകയും ചെയ്യും.  

ഇന്ത്യയിലേയ്ക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സന്നദ്ധത അറിയിക്കുന്ന ഏത് കമ്പനിക്കും എഫ്ഡിഎ അംഗീകാരമുള്ള വാക്‌സിനാണെങ്കില്‍ രണ്ടു ദിവസത്തിനകം അനുമതി നല്‍കുമെന്നും നീതി ആയോഗ് തീരുമാനമുണ്ട്.   

  comment

  LATEST NEWS


  നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.