×
login
ഝാര്‍ഖണ്ട് ജില്ലാ ജഡ്ജിയുടെ മരണം: ഓട്ടോ ഡ്രൈവര്‍ മനഃപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന് സിബിഐ

ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനഃപൂര്‍വം വാഹനമിടിപ്പിക്കുകയായിരുന്നുവെന്ന് സിബിഐ കോടതിയെ അറിയിച്ചു.

ന്യൂദല്‍ഹി: ഝാര്‍ഖണ്ട് ജില്ലാ ജഡ്ജിയുടെ മരണത്തില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനഃപൂര്‍വം വാഹനമിടിപ്പിക്കുകയായിരുന്നുവെന്ന് സിബിഐ കോടതിയെ അറിയിച്ചു.  

ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രഭാത സവാരിക്കിടെ ജഡ്ജി ഓട്ടോയിടിച്ച് മരിച്ചത്. പ്രാഥമിക പരിശോധനയിലും കുറ്റകൃത്യം പുനര്‍സൃഷ്ടിച്ചതില്‍ നിന്നും മനഃപൂര്‍വം വാഹനം ഇടിച്ചതാണെന്ന് വ്യക്തമായതായി സിബിഐ അറിയിച്ചു. പ്രദേശത്തെ സിസിടിവി കാമറകളും പരിശോധിച്ചു. ഫോറന്‍സിക് വിവരത്തിന്റെയും സ്ഥലം പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ നാല് ഫോറന്‍സിക് ടീമുകളെ കേസ് പഠിക്കാന്‍ സിബിഐ നിയമിച്ചിരുന്നു. പ്രതികളുടെ ബ്രയിന്‍ മാപ്പിംഗ്, നുണ പരിശോധ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം അന്തിമ ഘട്ടത്തിലാണും സിബിഐ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിലെ മെേെല്ലപ്പാക്കിനെതിരെ കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  

ധന്‍ബാദ് ജില്ല കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചൗക്കില്‍, വീടിന് അര കിലോമീറ്റര്‍ അകലെയായ#ാണ് ജഡ്ജിനെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയത്. അദ്ദേഹത്തെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോയി. പിന്നീട് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.