×
login
കാന്താര ആമസോണ്‍‍ പ്രൈമില്‍; 150 കോടിയുടെ ഡീല്‍ എന്ന് റിപ്പോര്‍ട്ട്; അതോടെ കാന്താര കളക്ഷന്‍ 550 കോടിയിലേക്ക്

16 കോടിയില്‍ പൂര്‍ത്തിയാക്കി, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. എന്നാല്‍ തിയറ്ററില്‍ അക്ഷാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ആവേശിക്കുകയായിരുന്നു കാന്താര.

ബെംഗളൂരു:16 കോടിയില്‍ പൂര്‍ത്തിയാക്കി, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. എന്നാല്‍ തിയറ്ററില്‍ അക്ഷാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ആവേശിക്കുകയായിരുന്നു കാന്താര.  

ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവമ്പര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്ന് അണിയറ സംസാരം. അങ്ങിനെയെങ്കില്‍ കാന്താര കളക്ഷന്‍റെ കാര്യത്തില്‍ 550 കോടിയിലേക്ക് കുതിക്കുകയാണ്.  


നടന്‍ പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്. കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറ‍ഞ്ഞോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രചനയും സംവിധായകനും നായകനുമായി നിറഞ്ഞാടുകയായിരുന്ന റിഷഭ് ഷെട്ടിക്ക് രജനീകാന്ത് ഉള്‍പ്പെടെ ഇന്ത്യയില്‍ ഉടനീളം നിറയെ ആരാധകരാണ്.  

കെജിഎഫിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസ് ചിത്രം നിര്‍മ്മിക്കുമ്പോള്‍ കെജിഎഫിനെ കടത്തിവെട്ടുന്ന ചിത്രമായിരിക്കും കാന്താര എന്ന് ഒരിയ്ക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. തന്‍റെ ഗ്രാമത്തെ നശിപ്പിക്കാന്‍ എത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുന്ന ശിവയുടെ കഥയാണ് കാന്താര. 

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.