×
login
'ഞാന്‍ മഹാരാജിനെ കണ്ടു; അതിനുള്ള മഹാഭാഗ്യം കിട്ടി'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി;യോഗി ആദിത്യനാഥിനെ കണ്ട സന്തോഷം അറിയിച്ച് കങ്കണ റണാവത്ത്

'എനിക്ക് മഹാരാജാവിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു' എന്നാണ് കങ്കണ ഫേസ്ബുക്കില്‍ കുറിച്ചത്. യോഗി ആദിത്യനാഥ് എപ്പോഴും തന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കങ്കണ റണാവത്ത് പറഞ്ഞു.

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഉത്തര്‍പ്രദേശിലെ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്ട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് കങ്കണ മുഖ്യമന്ത്രിയെ കണ്ടത്. ഇതിന്റെ ചിത്രവും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

 

'എനിക്ക് മഹാരാജാവിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു' എന്നാണ് കങ്കണ ഫേസ്ബുക്കില്‍ കുറിച്ചത്. യോഗി ആദിത്യനാഥ് എപ്പോഴും തന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കങ്കണ റണാവത്ത് പറഞ്ഞു.  


Facebook Post: https://www.facebook.com/KanganaRanaut/posts/547525933386607

 

'തിരഞ്ഞെടുപ്പുകളിലെ വന്‍ വിജയത്തിന് ശേഷം മഹാരാജ് യോഗി ആദിത്യനാഥ് ജിയെ കാണാന്‍ ഇന്ന് എനിക്ക് മഹാ ഭാഗ്യമുണ്ടായി. ഒരു നല്ല സായാഹ്നമായിരുന്നു അത്. മഹാരാജ് ജിയുടെ അനുകമ്പയും ഉത്കണ്ഠയും ആഴത്തിലുള്ള ബോധവും എന്നെ അത്ഭുതപ്പെടുത്താറില്ല, അദ്ദേഹം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചികൊണ്ടിരിക്കുകയാണ്. ബഹുമാനവും പ്രചോദനവും തോന്നുന്നു. കങ്കണ കുറിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.