×
login
കന്നഡ നടന്‍ സതീഷ് വജ്ര‍യെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ഭാര്യസഹോദരനും, സുഹൃത്തും കസ്റ്റഡിയില്‍

ശനിയാഴ്ച്ച ഭാര്യയുടെ സഹോദരനായ സുദര്‍ശനും, സുഹൃത്ത് നാഗേന്ദ്രയും സതീഷിന്റെ വീട്ടില്‍ എത്തുകയും, കത്തി ഉപയോഗിച്ച് സതീഷിനെ കുത്തികൊലപ്പെടത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.വയറ്റിലും, കഴുത്തിലും ആഴത്തിലുളള മുറിവുണ്ട്

ബെംഗളൂരു: കന്നഡ നടനും യൂടൂബറുമായ സതീഷ് വജ്ര(36)നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മരണത്തില്‍ ഭാര്യ സഹോദരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ബെംഗളൂരു ആര്‍ആര്‍ നഗറിലെ പട്ടണഗെരെയിലെ വീട്ടില്‍ ശനിയാഴ്ച്ച രാവിലെയാണ് സതീഷ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അയല്‍വാസി ആണ് ആദ്യം മൃതദേഹം കണ്ടത്. ഇയാള്‍ വീട്ടുടമസ്ഥനെ അറിയിച്ചു തുടര്‍ന്ന് പോലീസ് എത്തിയാണ് വീട് തുറന്നത്.

 

ശനിയാഴ്ച്ച ഭാര്യയുടെ സഹോദരനായ സുദര്‍ശനും, സുഹൃത്ത് നാഗേന്ദ്രയും സതീഷിന്റെ വീട്ടില്‍ എത്തുകയും, കത്തി ഉപയോഗിച്ച് സതീഷിനെ കുത്തികൊലപ്പെടത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.വയറ്റിലും, കഴുത്തിലും ആഴത്തിലുളള മുറിവുണ്ട്.മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷിന്റെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി, ഒരു കുട്ടിയുമുണ്ട്.ഇയാളുടെ ഭാര്യ ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാലാണ് ഇയാളുടെ ഭാര്യ മരിച്ചതെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആരോപിച്ചു.


 

ഭാര്യയുടെ മരണം ആത്മഹത്യയാണെന്നാണ് സതീഷ് പറയുന്നത്.ഇതിന് പിന്നാലെ കുട്ടിയുടെ അവകാശത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു.കുട്ടി അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയിലാണ്.ഇടയ്ക്ക് സതീഷ് കുട്ടിയേ കാണാന്‍ എത്തുമായിരുന്നു.കുട്ടിയ തിരിച്ചുകിട്ടുന്നതിനായി നിയമനടപടികള്‍ ആരംഭിച്ചിരുന്നു.ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.ലഗോരി ഉള്‍പ്പെടെ പല കന്നട സിനിമകളിലും സതീഷ് അഭിനയിച്ചിട്ടുണ്ട്.കൂടാതെ യൂടൂബ് ചാനലും ഉണ്ടായിരുന്നു.ഇയാള്‍് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ എത്തുന്ന സെലിബ്രറ്റി സലൂണും ബെംഗളൂരുവില്‍ നടത്തിയിരുന്നു

 

  comment

  LATEST NEWS


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.