×
login
യുപിയില്‍ സ്വകാര്യസ്കൂളില്‍ ഹിന്ദു വിദ്യാർത്ഥികളെ കലിമ‍‍ ചൊല്ലിക്കുന്നു; രക്ഷിതാക്കള്‍ പ്രതിഷേധിച്ചതോടെ അസംബ്ലിയില്‍ ദേശീയഗാനമാക്കി

ഉത്തര്‍പ്രദേശിലെ കാൺപൂരിലുള്ള ഒരു സ്വകാര്യ സ്കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ കലിമ (ഇസ്ലാം പ്രാര്‍ത്ഥന) പഠിപ്പിക്കുന്നതായി പരാതി. ഫ്ളോറെറ്റ്‌സ് ഇന്‍റർനാഷണൽ എന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് നിര്‍ബന്ധപൂര്‍വ്വം കലിമ പഠിപ്പിക്കുന്നതായി പരാതി ഉയര്‍ന്നത്. ഇസ്ലാമിക വിശ്വാസം അംഗീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകമാണ് കലിമ

കാൺപൂർ: ഉത്തര്‍പ്രദേശിലെ കാൺപൂരിലുള്ള ഒരു സ്വകാര്യ സ്കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ  പ്രഭാതപ്രാര്‍ത്ഥനയായി കലിമ (ഇസ്ലാം പ്രാര്‍ത്ഥന) ചൊല്ലിക്കുന്നതായിപരാതി. ഫ്ളോറെറ്റ്‌സ് ഇന്‍റർനാഷണൽ എന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് നിര്‍ബന്ധപൂര്‍വ്വം കലിമ പഠിപ്പിക്കുന്നതായും  അത് പ്രഭാതപ്രാര്‍ത്ഥനയില്‍ ചൊല്ലിക്കുന്നതായും പരാതി ഉയര്‍ന്നത്. ഇസ്ലാമിക വിശ്വാസം അംഗീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകമാണ് കലിമ.

അങ്കിത് ഗുപ്ത എന്ന രക്ഷിതാവാണ് പരാതിയുമായി എത്തിയത്. "എന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ വീട്ടില്‍ വന്ന് എന്നോട് പറഞ്ഞു, അച്ഛാ ഇത് ചൊല്ലാന്‍ കഴിയുന്നില്ല. കലിമയായിരുന്നു അത്. ഇസ്ലാമിക പ്രാര്‍ത്ഥന. ഞാന്‍ ഇതേക്കുറിച്ച് സ്കൂളില്‍ പരാതി നല്‍കി. പരാതി എഴുതി നല്‍കുവാന്‍ അവര്‍ ആവശ്യപ്പെട്ടു. നല്‍കി. ഇതേ സ്കൂളിന്‍റെ മറ്റൊരു ശാഖയില്‍ സ്പീക്കറിലാണ് മുസ്ലിം പ്രാര്‍ത്ഥനകള്‍ പാടുന്നത്. ഇങ്ങിനെയെങ്കില്‍ ഞങ്ങളുടെ കുട്ടിയെ മറ്റൊരു സ്കൂളില്‍ ചേര്‍ത്തും"- അങ്കിത് ഗുപ്ത പറയുന്നു.  

മറ്റൊരു രക്ഷിതാവ് ആരോപിക്കുന്നത് മകന്‍  വീട്ടിൽ വന്നിരുന്ന് മകൻ കലിമ ചൊല്ലുന്നത് പതിവാക്കിയിരുന്നുവെന്നാണ്. "എന്‍റെ മകൻ ഇതേ  സ്‌കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൻ വീട്ടിലെത്തിയ ശേഷം പതിവായി കലിമ ചൊല്ലുന്നു. ഭാര്യയാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. മകനോട് ചോദിച്ചപ്പോൾ എല്ലാ ദിവസവും ഇത് അവരെക്കൊണ്ട് ചൊല്ലിക്കാറുണ്ടെന്ന് പറഞ്ഞു.  

ഇതോടെ വിവിധ രക്ഷിതാക്കള്‍ രംഗത്തെത്തി. ഇവര്‍ സംഘടിതമായി പരാതിപ്പെട്ടതോടെയാണ് പോലീസുകാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്‌കൂളിലെത്തി പരിശോധനകൾ നടത്തി.  

"സ്കൂളില്‍ ഇസ്ലാം പ്രാര്‍ത്ഥന പഠിപ്പിക്കുന്നതായി പരാതിപ്പെട്ട് ഒരു ട്വീറ്റ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇക്കാര്യം ജില്ല മജിസ്ട്രേറ്റിനെയും ധരിപ്പിച്ചു. കഴിഞ്ഞ ഒരു ദശകമായി സ്കൂളില്‍ ഈ പതിവ് തുടര്‍ന്നിരുന്നതായി പറയുന്നു."-എസിപി നിശാങ്ക് ശര്‍മ്മ പറയുന്നു. നാല് മതങ്ങളുടെ പ്രാര്‍ത്ഥനയും പഠിപ്പിക്കുന്നതായാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. ജില്ലാ മജിസ്ട്രേറ്റിനും ഇക്കാര്യത്തെക്കുറിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ സ്‌കൂൾ ഡയറികളിലും കലിമ ഉൾപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.  

നാടകസംഘത്തില്‍പ്പെട്ടവരാണ് കലിമ കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിച്ചിരുന്നെന്ന് ബിജെപി നേതാവ് ഗീത നിഗം ആരോപിച്ചു. "എന്തിനാണ് കുട്ടികളെ ഇത് പഠിപ്പിക്കുന്നത്? ഇവിടെ അള്ളാ മാത്രമേയുള്ളൂ എന്നാണ് കലിമ പഠിപ്പിക്കുന്നത്. ഇത്തരമൊരു കാര്യം നമ്മള്‍ മറ്റൊരു മതത്തിനോട് പറയേണ്ട കാര്യമില്ല"- ഗീത നിഗം പറയുന്നു. 

എന്നാല്‍ ഇപ്പോള്‍   ദേശീയ ഗാനം മാത്രം അസംബ്ലിയിൽ ചൊല്ലിയാല്‍ മതിയെന്ന് തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ അങ്കിത യാദവ് പറഞ്ഞു. ഹിന്ദു, സിഖ്, മുസ്ലിം, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ ഇവിടെ പഠിപ്പിച്ചിരുന്നെന്നും വിവാദത്തിന് ശേഷം ദേശീയ ഗാനം മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ചതായും എസിപി നിശാങ്ക് ശര്‍മ്മ വിശദീകരിച്ചു.  


 

 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.