×
login
സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് വിട്ട കമാലിനെ യുപി പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റുചെയ്തു; കാപ്പനെ വീണ്ടും കസ്റ്റഡിയിലെടുത്തേക്കും

രാജ്യത്തു സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 2020 സെപ്തംബറില്‍ കേരളത്തില്‍ രഹസ്യ യോഗം സംഘടിപ്പിച്ചത് ഇയാളാണ്.

മലപ്പുറം:  സിദ്ദിഖ് കാപ്പനെ കാശും കൊടുത്തു ഹ ത്രാസിലേക്ക് വിട്ട മലപ്പുറം സ്വദേശി കെ.പി.കമാല്‍ അറസ്റ്റിലായി.  മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ യു പി പൊലീസ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റു ചെയ്തതായി യുപി പൊലീസ് മേധാവി വെളിപ്പെടുത്തി. ഹ ത്രാസ് കലാപ ഗൂഡാലോചനയുടെ മുഖ്യ കണ്ണിയാണ് ഇയാൾ. സിദ്ദിഖ് കാപ്പന്‍ പിടിയിലായതിനു  തൊട്ടു പിന്നാലെ ഒളിവില്‍ പോയതാണിയാള്‍. ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകളുടെ കമാന്‍ഡറും ഫണ്ട് വിതരണക്കാരനുമായിരുന്നു കെ.പി.കമാല്‍.

 ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാന്‍ രഹസ്യയോഗം നടത്താന്‍ കമല്‍   ശബ്ദരേഖ അയച്ചതായി പോലീസ് കണ്ടെത്തി.  സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമാല്‍ കെപിക്ക് ലഖ്‌നൗവില്‍ നിന്നുള്ള മറ്റൊരു പിഎഫ്‌ഐ അംഗമായ ബദറുദ്ദീനുമായും ബന്ധമുണ്ട്.

രാജ്യത്തു സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 2020 സെപ്തംബറില്‍ കേരളത്തില്‍ രഹസ്യ യോഗം സംഘടിപ്പിച്ചത് ഇയാളാണ്. സിദ്ദിഖ് കാപ്പനൊപ്പം ഹിറ്റ് സ്‌ക്വാഡ് പരിശീലകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരും രഹസ്യ യോഗത്തില്‍ പങ്കെടുത്തിരുന്നു.


 സിദ്ദിഖ് കാപ്പൻ സംഘത്തെ ഹ ത്രാസിലേക്ക് അയച്ച കമാൽ പിടിയിലായതോടെ ഹ ത്രാസ് ഗൂഡാലോചനയുടെ ചുരുളഴിയും. സിദ്ദിഖ് കാപ്പൻ്റെ പങ്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതോടെ പുറത്തു വരും. കെ.പി.കമാലിനൊപ്പം ചോദ്യം ചെയ്യാനായി കാപ്പനെ വീണ്ടും കസ്റ്റഡിയിലെടുത്തേക്കും.

 

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.