login
അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി

തിങ്കളാഴ്ച എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യന്ത്രി ബി എസ് യദ്യൂരപ്പ പ്രഖ്യാപനം നടത്തിയത്

ബംഗളൂരു: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ അതിഥി മന്ദിരത്തിനായി(യാത്രി നിവാസ്) പത്തുകോടി രൂപ വകയിരുത്തി കര്‍ണാടക സര്‍ക്കാര്‍. തിങ്കളാഴ്ച എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പ്രഖ്യാപനം നടത്തിയത്. കര്‍ണാടകയില്‍നിന്ന് അയോധ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കായി യാത്രി നിവാസ് പണിയുമെന്ന് ധനവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന യദ്യൂരപ്പ അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പശ്ചാത്തലത്തിലാണ് 2021-22 ബജറ്റില്‍ പണം അനുവദിച്ചത്.

 അതിഥി മന്ദിരത്തിന്റെ നിര്‍മാണത്തിനായി അഞ്ചേക്കര്‍ ഭൂമി നല്‍കാമെന്ന് യുപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുപ്പതി പോലുള്ള തീര്‍ഥാടക കേന്ദ്രങ്ങളില്‍ സമാനരീതിയില്‍ കര്‍ണാടക സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ നടത്തുന്നുണ്ട്. വീരശൈവ ലിംഗായത്ത് കമ്മ്യൂണിറ്റി ബോര്‍ഡിന് യദ്യൂരപ്പ 500 കോടി രൂപ അനുവദിച്ചു. ഇതില്‍ 100 കോടി ഇതിനോടകം നല്‍കിയിട്ടുണ്ട്. 

വൊക്കലിംഗ സമുദായത്തിനായി പുതിയ ബോര്‍ഡ് സ്ഥാപിക്കും. ഇതിനായി 5,00 കോടി രൂപ. ബ്രാഹ്മണ വികസന ബോര്‍ഡിന് 50 കോടി ബജറ്റിലുണ്ട്. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി 1,500 കോടിയും ബജറ്റില്‍ നീക്കിവച്ചു. കോവിഡ് മൂലം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം താഴേക്കുപോയി. 2019-20 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-21 കാലയളവില്‍ 2.6 ശതമാനം ചുരുങ്ങി.  

 

  comment

  LATEST NEWS


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.