×
login
കര്‍ണ്ണാടക‍യില്‍ ക്ലാസ് മുറികള്‍ക്ക് കാവി നിറം‍ നല്‍കുന്നതില്‍ തെറ്റെന്തെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; വിമര്‍ശനങ്ങള്‍ തള്ളി ബൊമ്മൈ

കര്‍ണ്ണാടകയില്‍ പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന ആയിരക്കണക്കിന് ക്ലാസ് മുറികള്‍ക്ക് കാവിനിറം നല്‍കിയതിനെ ന്യായീകരിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. "ക്ലാസ്മുറികള്‍ക്ക് കാവിനിറം നല്‍കുന്നതില്‍ എന്താണ് തെറ്റ്? ദേശീയ പതാകയില്‍ വരെ കാവിനിറം ഇല്ലേ സ്വാമി വിവേകാനന്ദന്‍ വരെ കാവി ധരിച്ചിരുന്നില്ലേ?"- വിമര്‍ശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി ബൊമ്മൈ ചോദിച്ചു.

ബെംഗളൂരു: കര്‍ണ്ണാടകയില്‍ പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന ആയിരക്കണക്കിന് ക്ലാസ് മുറികള്‍ക്ക് കാവിനിറം നല്‍കിയതിനെ ന്യായീകരിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. "ക്ലാസ്മുറികള്‍ക്ക് കാവിനിറം നല്‍കുന്നതില്‍ എന്താണ് തെറ്റ്? ദേശീയ പതാകയില്‍ വരെ കാവിനിറം ഇല്ലേ സ്വാമി വിവേകാനന്ദന്‍ വരെ കാവി ധരിച്ചിരുന്നില്ലേ?"- വിമര്‍ശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി ബൊമ്മൈ ചോദിച്ചു.  

സര്‍ക്കാരിന്‍റെ പുതുതായ 'വിവേക' പദ്ധതിയിന്‍ കീഴില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ക്ലാസ് മുറികള്‍ക്കാണ് കാവിനിറം നല്‍കിയിരിക്കുന്നത്. ഏകദേശം 7601 പുതിയ ക്ലാസ് മുറികളാണ് സംസ്ഥാനത്തുടനീളം നിര്‍മ്മിക്കുന്നത്.  

പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി കലബുറഗി ജില്ലയിലെ മഡിയാളിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കൂളില്‍ ശിശുദിനത്തിന് വിവേക പദ്ധതിയുടെ തറയിടല്‍ കര്‍മ്മം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.  


"വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസിന് വിദ്യഭ്യാസത്തിന്‍റെ സമഗ്രവികസനത്തിന് ഒരു താല്‍പര്യവുമില്ല. ഏത് പുരോഗമനപദ്ധതിയുടെ പേരിലും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. സ്വാമിവിവേകാനന്ദന്‍റെ പേരിലുള്ള വിവേക പദ്ധതിയില്‍ അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും അതുവഴി സ്കൂളുകളില്‍ ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ചിലര്‍ക്ക് കാവിനിറത്തോട് അലര്‍ജിയാണ്. കോണ്‍ഗ്രസിനോട് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ- അവരുടെ കൊടിയില്‍ കാവിനിറമില്ലേ? എന്തിനാണ് ആ നിറം അവര്‍ നിലനിര്‍ത്തുന്നത് ?അത്രയ്ക്ക് അലര്‍ജിയുണ്ടെങ്കില്‍ അത് നീക്കം ചെയ്യൂ"- മുഖ്യമന്ത്രി പറഞ്ഞു.  

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.