×
login
"കര്‍ണ്ണാടകയില്‍ ഒരു സ്ത്രീയും പ്രിയങ്കയെ നേതാവായി സ്വീകരിക്കില്ല; എന്നിട്ടും 'സ്വയം സ്ത്രീനായികയായി ചമഞ്ഞു"- പ്രിയങ്കയെ വിമര്‍ശിച്ച് ബസവരാജ് ബൊമ്മൈ

കര്‍ണ്ണാടകയില്‍ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായകി (ഞാന്‍ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവില്‍ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായകി (ഞാന്‍ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവില്‍ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു.  

"പ്രിയങ്ക വന്നോട്ടെ. പരിപാടി സംഘടിപ്പിച്ചോട്ടെ. പക്ഷെ അവരുടെ പരിപാടിയുടെ പേര് ഞാന്‍ സ്ത്രീനായിക എന്നായിരുന്നു. സ്വയം തന്നെ നായകിയെന്ന് വിളിക്കുകയാണ് പ്രിയങ്ക. അത് അവരുടെ നിരാശയേയാണ് കാണിക്കുന്നത്. എന്നാല്‍ ഒരു സ്ത്രീയും അവരെ നേതാവായി കാണാന്‍ തയ്യാറല്ല. ആര്‍ക്കും അവരെ ഇഷ്ടവുമല്ല." - പ്രിയങ്ക ഗാന്ധിയുടെ നാണമില്ലായ്മയെ പരിഹസിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു.  


ഈ പരിപാടിയില്‍ സ്ത്രീകള്‍ക്ക് മാസം 2000 രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്ന മോഹനവാഗ്ദാനവും പ്രിയങ്ക മുന്നോട്ട് വെച്ചിരുന്നു. ഗൃഹലക്ഷ്മി യോജന എന്ന പദ്ധതിയിലൂടെ വര്‍ഷം 24000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലക്ക് കൈമാറുമെന്നായിരുന്നു പ്രിയങ്കയുടെ വാഗ്ദാനം.  

ഖജനാവിന്‍റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ പദ്ധതികള്‍ ആവിഷ്കരിക്കുക വഴി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടയിലായിരുന്നു പ്രിയങ്കയുടെ പുതിയ പ്രഖ്യാപനം. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക വഴി ഖജനാവിന് വന്‍ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഹിമാചല്‍പ്രദേശില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ,സുഖ്വീന്ദര്‍ സുഖുവും പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആദ്യ വര്‍ഷം തന്നെ 800 കോടിയുടെ അധികബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. ഈ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനോട് 8000 കോടി രൂപ കടം ചോദിച്ചിരിക്കുകയാണ് ഹിമാചല്‍ മുഖ്യമന്ത്രി.  

 

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.