×
login
കര്‍ണ്ണാടക‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി‍യെ ഘെരാവോ ചെയ്യാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന; 30 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടി പൊലീസ്

കര്‍ണ്ണാടക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയെ ഘെരാവോ ചെയ്യാനുള്ള കോണ്‍ഗ്രസ് പദ്ധതി പൊലീസ് പൊളിച്ചു. പ്രധാനമന്ത്രി വേദി സന്ദര്‍ശിക്കുന്നതിന് മുന്‍പ് തന്നെ ഈ 30 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പൊക്കി.

ബെംഗളൂരു: കര്‍ണ്ണാടക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയെ ഘെരാവോ ചെയ്യാനുള്ള കോണ്‍ഗ്രസ് പദ്ധതി പൊലീസ് പൊളിച്ചു. പ്രധാനമന്ത്രി വേദി സന്ദര്‍ശിക്കുന്നതിന് മുന്‍പ് തന്നെ ഈ 30 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പൊക്കി.  

ചിക്കമഗളൂര്‍ പൊലീസാണ് ബെംഗളൂരുവിലെ കിസാന്‍ സെല്‍ പ്രവര്‍ത്തകരായ 30 കോണ്‍ഗ്രസുകാരെ പിടികൂടിയത്. പ്രധാനമന്ത്രിയെ ഘെരാവോ ചെയ്യാനായിരുന്നു ഈ പ്രവര്‍ത്തകരുടെ പദ്ധതി.  


ടൈംസ് നൗ ചാനലിന്‍റെ ഇമ്രാന്‍ ഖാനാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

അഗ്നിപഥ് പദ്ധതിയ്ക്കെതിരെ മറ്റു സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധിക്കാന്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസും തീരുമാനിച്ചിരുന്നു. ഇതിനിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച എത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് രഹസ്യവിവരത്തെതുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടിയത്. പൊലീസ് വാനില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി. 

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.