സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലും കോളേജുകളിലും വരുന്നത് അറിവ് നേടാന്‍ മാത്രമാണെന്നും മതം പഠിക്കാനോ പ്രചരിപ്പിക്കാനോ ആയിരിക്കരുതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര
ബെംഗളൂരു : ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് സമത്വത്തേയും അഖണ്ഡതയേയും ബാധിക്കും. ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശ ലംഘനമല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ക്രമസമാധാനത്തെ തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തരുതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
1983ലെ വകുപ്പുകള്‍ പ്രകാരം ക്ലാസ് മുറിയില്‍ ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളിലുള്ള ലംഘത്തിന്റെ പരിധിയില്‍ വരില്ല. കോളജ്, സ്കൂള്‍ ഡെവലപ്മെന്റ് കമ്മിറ്റി തീരുമാനിച്ച വസ്ത്രങ്ങള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ധരിക്കാവൂവെന്നാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
കൂടാതെ കര്‍ണാടക വിദ്യാഭ്യാസ നിയമ പ്രകാരം എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിര്‍ബന്ധമായും ധരിക്കണം. സ്വകാര്യ സ്കൂളുകള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത യൂണിഫോം ധരിക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ ഈ തെരഞ്ഞെടുക്കുന്ന വസ്ത്രം സമത്വം, അഖണ്ഡത, ക്രമസമാധാനം എന്നിവ ഹനിക്കുന്നതാവരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലും കോളേജുകളിലും വരുന്നത് അറിവ് നേടാന്‍ മാത്രമാണെന്നും മതം പഠിക്കാനോ പ്രചരിപ്പിക്കാനോ ആയിരിക്കരുതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു. സ്കൂളുകളിലും കോളേജുകളിലും കുട്ടികള്‍ ഹിജാബും കാവി ഷാളും ധരിക്കരുത്. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതസംഘടനകളെ നിരീക്ഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
എല്ലാ വിദ്യാര്‍ത്ഥികളും ഒരുമിച്ചു പഠിക്കേണ്ട സ്ഥലമായതിനാല്‍ ആരും തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ സ്കൂളില്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളേജില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് (ഇസ്ലാമിക ശിരോവസ്ത്രം) ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഈ പരാമര്‍ശം.
തിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്കി കേന്ദ്ര രഹസ്യാനേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി
പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു
രാജസ്ഥാന് കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്ലോട്ട്
ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്
'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് ആര് കൃഷ്ണരാജ് കോടതിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര