×
login
ഒരു വര്‍ഷത്തിനുള്ളില്‍ കര്‍ണ്ണാടക ‍സര്‍ക്കാര്‍ നിലംപൊത്തുമെന്ന് അണ്ണാമലൈ‍; 'ഇല്ലെങ്കില്‍ സിദ്ദരാമയ്യയ്ക്കും ഡികെയ്ക്കും നോബല്‍സമാധാനസമ്മാനം കൊടുക്കണം'

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്ന് വീഴുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ.

ചെന്നൈ: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്ന് വീഴുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ.  

2024 ആകുമ്പോഴേയ്ക്കും ഈ സര്‍ക്കാര്‍ സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്‍റെയും അഭിപ്രായഭിന്നതയുടെ പേരില്‍ നിലം പൊത്തും. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഇരുവര്‍ക്കും സമാധാനത്തിനുള്ള നോബേല്‍ സമ്മാനം കൊടുക്കണമെന്നും അണ്ണാമലൈ പറഞ്ഞു.  

ശനിയാഴ്ചയാണ് സിദ്ധരാമയ്യ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ ദിവസങ്ങള്‍ നീണ്ട പരസ്യയുദ്ധത്തിന് ഒടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.