×
login
വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ണ്ണാടക ‍സര്‍ക്കാര്‍; ഉടന്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍

നേരത്തെ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഭിന്നവിധിയെ തുടര്‍ന്ന് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നെങ്കിലും ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇതുവരേയും രൂപം നല്‍കിയിട്ടില്ല.

ന്യൂദല്‍ഹി : പ്ലസ്ടു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഉടനടി വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തിര വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷാണ് ഹിജാബ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.  

മാര്‍ച്ച് 9-നാണ് കര്‍ണാടക പിയുസി(പ്ലസ്ടു) പരീക്ഷകള്‍ തുടങ്ങുന്നത്. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളത്. അതിനാല്‍ ഉടനടി വാദം കേള്‍ക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം പെട്ടന്ന് വന്ന് കേസില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. രണ്ട് തവണ ഹര്‍ജികള്‍ പരിഗണിച്ചതാണെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതോടെ ഹോളി അവധി കഴിഞ്ഞ് ഹര്‍ഡി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.  

നേരത്തെ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഭിന്നവിധിയെ തുടര്‍ന്ന് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നെങ്കിലും ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇതുവരേയും രൂപം നല്‍കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഹര്‍ജികളില്‍ വിഭിന്ന വിധികളാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജഡ്ജിയായ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരിടങ്ങിയ ബെഞ്ചില്‍ നിന്നുണ്ടായത്. 


ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരം അല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ധരിക്കാനുള്ള ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും പറഞ്ഞ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്ക് ശരിവച്ചപ്പോള്‍ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിലക്ക് റദ്ദാക്കി. പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കലാണ് പ്രധാനം. പല പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ടിക്കറ്റാണ് ഹിജാബ്. ഇതില്ലെങ്കില്‍ യാഥാസ്ഥിതിക കുടുംബങ്ങള്‍ സ്‌കൂളില്‍ വിടില്ലെന്നും ധൂലിയയുടെ വിധിയില്‍ പരാമാര്‍ശിക്കുന്നുണ്ട്.

 

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.