×
login
ഹൈക്കോടതിയെ വെല്ലുവിളിച്ച് കോളേജില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍; ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു; 16 വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് തിരിച്ചയച്ചു

കോളേജ് അധ്യാപകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജ് പ്രിന്‍സിപ്പല്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവും ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച ഹൈക്കോടതി വിധിയും 6 പെണ്‍കുട്ടികളെ അറിയിച്ചിട്ടും നിയമം ലംഘിച്ചതിനാലാണ് തീരുമാനം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ഹിജാബ് ധരിച്ചതിന് ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഹിജാബ് മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന് ഉപ്പിനങ്ങാടി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  

കോളേജ് അധ്യാപകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജ് പ്രിന്‍സിപ്പല്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവും ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച ഹൈക്കോടതി വിധിയും 6 പെണ്‍കുട്ടികളെ അറിയിച്ചിട്ടും നിയമം ലംഘിച്ചതിനാലാണ് തീരുമാനം. ഇതിനിടെ മംഗളൂരു സര്‍വകലാശാലയിലെ ഹിജാബ് ധരിച്ചെത്തിയ 12 വിദ്യാര്‍ത്ഥികളെ അധികൃതര്‍ വീടുകളിലേക്ക് തിരിച്ചയച്ചു. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ ജില്ലാ കമ്മീഷണറുടെ ഓഫീസിലും എത്തിയിരുന്നു.


സര്‍ക്കാര്‍ നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കാന്‍ ഡിസി ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ ഇതിന് വഴങ്ങാതെ വ്യാഴാഴ്ച ഹിജാബ് ധരിച്ചാണ് കോളേജിലെത്തിയത്. ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി ഗവണ്‍മെന്റ് ഗേള്‍സ് കോളേജിലെ 6 വിദ്യാര്‍ത്ഥിനികള്‍ ആരംഭിച്ച ഹിജാബ് നിര രാജ്യാന്തര തലത്തില്‍ വലിയ വിവാദമായി മാറി. വിഷയം കേള്‍ക്കാന്‍ രൂപീകരിച്ച ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ക്ലാസ് മുറികളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ധരിക്കരുതെന്ന് വിധിച്ചു. സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളിയിരുന്നു.

വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചു

ബെംഗളൂരു: ഹിജാബ് ധരിച്ച് ക്ലാസ്മുറികളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 16 വിദ്യാര്‍ത്ഥിനികളെ കോളേജ് അധികൃതര്‍ വീടുകളിലേക്ക് തിരിച്ചയച്ചു. ഹമ്പന്‍കട്ടയിലെ മംഗലാപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം. ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനസൂയ റായിയെ സമീപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റേയും കര്‍ണാടക ഹൈക്കോടതിയുടേയും ഉത്തരവുകള്‍ ലംഘിക്കാന്‍ സാധ്യമല്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കി.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.