×
login
കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിപ്രശ്നം ‍ആളിക്കത്തിച്ച് എന്‍സിപി-കോണ്‍ഗ്രസ്-ഉദ്ധവ് ശിവസേന സംഘം; കലാപം സൃഷ്ടിക്കാന്‍ നീക്കം

മഹാരാഷ്ട്രയിലെ അധികാരത്തില്‍ നിന്നും ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പുറത്താക്കിയതിന് ശേഷം ബിജെപിയുടെയും ഏക്നാഥ് ഷിന്‍ഡേ ശിവസേനയുടെയും ഉറക്കം കെടുത്താന്‍ അവര്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മഹാവികാസ് അഘാഡി മഹാരാഷ്ട്ര ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി അവര്‍ തണുപ്പിക്കാന്‍ ശ്രമിച്ച പ്രശ്നമാണ് ഇപ്പോള്‍ ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ- ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനെ അട്ടിമറിക്കുക.

മുംബൈ: മഹാരാഷ്ട്രയിലെ അധികാരത്തില്‍ നിന്നും ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പുറത്താക്കിയതിന് ശേഷം ബിജെപിയുടെയും ഏക്നാഥ് ഷിന്‍ഡേ ശിവസേനയുടെയും ഉറക്കം കെടുത്താന്‍ അവര്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മഹാവികാസ് അഘാഡി മഹാരാഷ്ട്ര ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി അവര്‍ തണുപ്പിക്കാന്‍ ശ്രമിച്ച പ്രശ്നമാണ് ഇപ്പോള്‍ ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ- ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനെ അട്ടിമറിക്കുക.  

കര്‍ണ്ണാടകയിലെ ബെല്‍ഗാവി-നിപാനി പ്രദേശത്ത് മറാത്തി സംസാരിക്കുന്നവര്‍ ധാരാളമുണ്ട്. ഇതുപോലെ കര്‍ണ്ണാടകയിലെ കോലാപൂര്‍-സംഗ്ലി പ്രദേശത്ത് കന്നട ഭാഷ സംസാരിക്കുന്നവരും ധാരാളമുണ്ട്. രണ്ടു ഭാഷകളും ഒരുപോലെകൈകാര്യം ചെയ്യുന്നവരാണ് മഹാരാഷ്ട്ര-കര്‍ണ്ണാടക അതിര്‍ത്തിപ്രദേശങ്ങളില്‍ ഉള്ളവര്‍. ഇവിടെ ഈ പ്രദേശം ഏതെങ്കിലും ഒരു സംസ്ഥാനത്തിന്‍റേത് മാത്രമാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമാണ്. പക്ഷെ ഇവിടുത്തെ ജനങ്ങളുടെ ഭാഷാഭ്രാന്തിന് തീകൊളുത്തിയുള്ള അപകടകരമായ കളിക്കാണ് ഉദ്ധവ് ശിവസേന പക്ഷവും പവാറിന്‍റെ എന്‍സിപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തികളിലെയും വിവിധ ജാതി-സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇരുഅതിര്‍ത്തികളിലും ധാരാളം ബന്ധുക്കളുണ്ട്. അതായത് ഇതിന്‍റെ പേരില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ അത് എവിടെച്ചെന്ന് അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് ഉദ്ധവ് താക്കറെയ്ക്കറിയാം. ശരത് പവാറിനറിയാം.  അതുവഴി ബിജെപി അധികാരത്തിലിരിക്കുന്ന കര്‍ണ്ണാടകത്തിലും മഹാരാഷ്ട്രയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ശരത് പവാറിനും ഉദ്ധവ് താക്കറെയ്ക്കും കോണ്‍ഗ്രസിനുമുണ്ട്.  

മഹാവികാസ് അഘാഡി സംഘടിപ്പിച്ച ഹല്ലാ ബോല്‍ എന്ന പ്രതിഷേധ റാലി ശനിയാഴ്ച നടന്നിരുന്നു. ഇവിടെ ഏകദേശം 2500 പൊലീസുകാരാണ് ക്രമസമാധാനം സ്ഥാപിക്കാന്‍ നിലകൊളളുന്നത്. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മാഫി മാംഗോ എന്ന പേരില്‍ മഹാവികാസ് അഘാഡിക്കെതിരെ വന്‍ റാലിയും നടക്കുന്നു.  

ജെജെ ആശുപത്രിയില്‍ നിന്നും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് വരെയാണ് മഹാവികാസ് അഘാഡിയുടെ റാലി. മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങള്‍ക്ക് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവകാശവാദം ഉന്നയിക്കുന്നു എന്ന വാദമാണ് ഉദ്ധവ് താക്കറെ പക്ഷം ഉയര്‍ത്തുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങളെ ബിജെപിയ്ക്കും ഷിന്‍ഡേയ്ക്കും എതിരെ തിരിക്കാനാണ് ശ്രമം. പക്ഷെ ഇത് ആളിക്കത്തിയാല്‍ എവിടെ അവസാനിക്കും എന്നറിയില്ല. അത്രയ്ക്ക് അപകടകരമായ കളിക്കാണ് ഉദ്ധവ് താക്കറെയും പവാറും കോണ്‍ഗ്രസും ശ്രമിക്കുന്തത്. അതുപോലെ മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി ഛത്രപതി ശിവജിയെയും ഡോ. സാവിത്രിഭായ് ഫുലെയെയും അപമാനിച്ചു എന്നതാണ് മറ്റൊരു ആരോപണം. ഈ ഗവര്‍ണറെ പിരിച്ചുവിടണമെന്ന ആവശ്യമാണ് ഉദ്ധവ് താക്കറെ പക്ഷം ഉയര്‍ത്തുന്ന മറ്റൊരു ആവശ്യം.  


ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും നിലംപൊത്തിയ ശേഷം ഇതാദ്യമായാണ് ഉദ്ധവ് പക്ഷവും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് വലിയൊരു പ്രതിഷേധ റാലി നടക്കുന്നത്.  

 

ബിജെപിയുടെ റാലി മഹാവികാസ് അഘാഡി നേതാക്കള്‍ അംബേദ്കറെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചതിനെതിരെ ആണ്. ഉദ്ധവ് പക്ഷത്തെ സഞ്ജയ് റാവത്ത് അംബേദ്കറുടെ ജന്മ സ്ഥലത്തെ അപമാനിച്ചെന്നും മറ്റൊരു ഉദ്ധവ് പക്ഷ നേതാവ് ശ്രീരാമനെയും ശ്രീകൃഷ്ണനെയും അപമാനിച്ചെന്നും ബിജെപി ആരോപിക്കുന്നു. ഇതിനെതിരെയാണ് മാഫി മാംഗോ റാലി.  

 

 

    comment

    LATEST NEWS


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.