മോദിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ കുതിപ്പിനാവശ്യമായ പ്രകൃതി വിഭങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ ജാഗരൂകരാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയുടെ വൈദ്യുതി വാഹനക്കുതിപ്പിന് കരുത്തുപകരാനുതകുന്ന വന്‍ ലിഥിയം ശേഖരം ജമ്മു കശ്മീരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖനനത്തിനൊരുങ്ങുകയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ.
ന്യൂദല്‍ഹി: മോദിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ കുതിപ്പിനാവശ്യമായ പ്രകൃതി വിഭങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ ജാഗരൂകരാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയുടെ വൈദ്യുതി വാഹനക്കുതിപ്പിന് കരുത്തുപകരാനുതകുന്ന വന്‍ ലിഥിയം ശേഖരം ജമ്മു കശ്മീരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖനനത്തിനൊരുങ്ങുകയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ.
കഴിഞ്ഞ ദിവസം കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിലും ലിഥിയം ശേഖരം കണ്ടെത്തിയതായി പറയുന്നു. അതുപോലെ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് അനിവാര്യമായ സ്വര്‍ണ്ണം കുഴിച്ചെടുക്കാനുള്ള സാധ്യത ഒഡിഷയില്‍ തെളിഞ്ഞിരിക്കുകയാണ്.വന്‍ സ്വര്‍ണ്ണശേഖരമാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഇന്ത്യയെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള മോദിയുടെ ആത്മനിര്‍ഭരതാപ്രതിജ്ഞ പല ചുവട് മുന്നോട്ട് കുതിക്കുകയാണ്.
ജമ്മു കശ്മീരില്‍ ഏകദേശം 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം ജിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിക്കഴിഞ്ഞു. ജമ്മുകശ്മീരിലെ റെസായി ജില്ലയിലെ സലാല്‍-ഹൈമാന പ്രദേശത്താണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ ഇക്കാലത്ത് ലിഥിയം അയേണ്‍ബാറ്ററി വളരെ പ്രധാനമാണ്. ഇതിലേക്ക് ഉപയോഗിക്കപ്പെടുന്ന ലിഥിയത്തിന് പൊള്ളുന്ന വിലയാണ്. ഇലോണ്‍ മസ്കിന്‍റെ ടെസ്ല എന്ന കാര്‍കമ്പനി പറയുന്നത് ഏറ്റവുംപ്രശ്നം നേരിടുന്നത് ബാറ്ററി നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വിഭവം കണ്ടെത്താനാണെന്നതാണ്. ടെസ്ലയുടെ കാര്‍ നിര്‍മ്മാണ ഫാക്ടറിഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പ്രധാനമനത്രിയുടെ ദൗത്യത്തിന് ഈ ലിഥിയം ശേഖരവും കരുത്താകും. 2070 അന്തരീക്ഷമലിനീകരണം നെറ്റ് സീറോ ആക്കാന്‍ പ്രതിജ്ഞാബദ്ധമായഇന്ത്യ വൈദ്യുതിവാഹന നിര്‍മ്മാണത്തില്‍ വന്‍കുതിപ്പിനൊരുങ്ങുന്നതിനിടയില്‍ ഈ ലിഥിയം നിക്ഷേപം വലിയ ഊര്‍ജ്ജമാണ്.
കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലും ലിഥിയം നിക്ഷേപം കണ്ടെത്തിയതായി പറയുന്നു. ആറ്റമിക് മിനറല്‍സ് ഡയറ്കടറേറ്റ് ഇത് സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടും. ഏകദേശം 1600 ടണ്ണോളം ലിഥിയം നിക്ഷേപം കര്‍ണ്ണാകടയിലെ മാണ്ഡ്യയിലെ അല്ലപട്ന പ്രദേശത്തുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
അതുപോലെ ഒഡിഷയിലെ മൂന്ന് ജില്ലകളില്‍ കൂടി വന്‍തോതില്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയിരിക്കുകയാണ്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പുതിയ സര്‍വ്വെ അനുസരിച്ച് ദിയോഗര്‍ഗ്, കിയോഞ്ജര്‍, മയൂര്‍ഭഞ്ജ് ജില്ലകളിലെ സ്വര‍്ണ്ണനിക്ഷേപവും ഒപ്പം ചെമ്പും കണ്ടെത്തിയത്.സംസ്ഥാന സ്റ്റീല്‍ ഖനി മന്ത്രിപ്രഫുല്ല മാലിക്ഈ വിവരം കഴിഞ്ഞ ദിവസംഒഡിഷ നിയമസഭയില്‍ അറിയിച്ചിരുന്നു.
രാജ്യത്തെ സ്വർണ ഉപഭോഗം ഏകദേശം 774 ടൺ ആണ്. എന്നാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിവർഷം ഖനനം ചെയ്‌തെടുക്കുന്ന സ്വർണം കേവലം 16 ടൺ ആണ്. ഇത് ഇന്ത്യയുടെ ഉപഭോഗത്തിന് അടുത്തെത്തുന്നില്ല എന്നതിനാൽ കൂടുതൽ സ്വർണഖനികൾ കണ്ടെത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യയില്‍ മൂന്ന് സ്വര്‍ണ്ണഖനികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഹുട്ടി, ഉട്ടിഎന്നിങ്ങനെ കര്‍ണ്ണാടകയിലെ ഖനികളും ജാര്‍ഖണ്ഡിലെ ഹീരബുദ്ധിനി ഖനിയും.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ തുടരുന്ന സര്‍വ്വെയിലാണ് സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയത്. അഡാസ് മേഖലയില്‍ 1685കിലോ സ്വര്‍ണ അയിര് ജിയോളജിക്കല്‍ സര്‍വ്വെ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.ഗോപൂര്‍, ഗജിപൂര്‍, കുസാകല, ആദല്‍, സാലേക്കാന, ദിമിരിമുണ്ട, കരദംഗഎന്നിവിടങ്ങളിലും സ്വര്‍ണ്ണശേഖറം ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്