×
login
മത പരിവര്‍ത്തന നിരോധന ബില്‍‍ സഭയില്‍ ഇന്ന് അവതരിപ്പിക്കും; 10 വര്‍ഷം വരെ കഠിന തടവ്; കര്‍ണാടക സര്‍ക്കാരിന്‌ പിന്തുണയുമായി ക്രിസ്തീയസഭകള്‍

മുന്‍ സ്പീക്കറും നഗ്തന്‍ എം.എല്‍.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവര്‍ത്തനം നടക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. നേരത്തേ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

ബംഗളൂരു: കര്‍ണാടകയില്‍ മത പരിവര്‍ത്തന നിരോധന നിയമം ഇന്ന് സഭയില്‍ അവതരിപ്പിക്കും. നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. . സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു.  

സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ആഴ്ചകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ചിരുന്നു. ബംഗളൂരു ബിഷപ്പിന്റെ നേതൃത്വത്തിലുള്ള വൈദിക സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിയമത്തിന് തങ്ങളുടെ പിന്തുണയുണ്ടെന്നും ബിഷപ്പ്മാര്‍ വ്യക്തമാക്കി.  

 മുന്‍ സ്പീക്കറും നഗ്തന്‍ എം.എല്‍.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവര്‍ത്തനം നടക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. നേരത്തേ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.  


ഉത്തര്‍പ്രദേശിലാണ് ആദ്യം മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവര്‍ ഈ നിയമത്തിന് പിന്തുണ നല്‍കിയിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ലെന്നും കൂട്ട മതപരിവര്‍ത്തനം നിര്‍ത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'മതപരിവര്‍ത്തനം നടക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂട്ട മതപരിവര്‍ത്തനം നിര്‍ത്തലാക്കണം. എന്റെ അറിവില്‍, മുസ്‌ലിം മതത്തില്‍പ്പെട്ടൊരാള്‍ക്ക് മറ്റു മതങ്ങളിലുള്ളവരെ വിവാഹം കഴിക്കാന്‍ കഴിയില്ല. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ ഞാന്‍ അംഗീകരിക്കുന്നില്ല' രാജ്‌നാഥ് സിങ് പറഞ്ഞു.

 

    comment

    LATEST NEWS


    വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


    കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


    സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


    പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


    നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.