×
login
കാശി: കോടതി വിധി സത്യത്തിലേക്ക് വഴി തുറക്കും, ഔറംഗസീബ് മോസ്ക് പണിതത് ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണെന്ന് ചരിത്രം

അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം.  ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്ക് അറിയാം. തൊട്ടു ചേര്‍ന്നാണ് ഗ്യാന്‍വ്യാപി മോസ്‌ക്കും. ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണ് ഔറംഗസീബ് അവിടെ മോസ്‌ക്ക് പണിതതെന്ന് ചരിത്രം തന്നെ പറയുന്നു. അയോധ്യയിലേതു പോലെ ഇവിടെയും സത്യം കണ്ടെത്താനുള്ള വഴിതുറക്കുന്നതാണ് വാരാണസി കോടതിയുടെ വിധി. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമാണ് കോടതി ഉത്തരവ്.

വാരാണസിയെന്ന കാശിയില്‍ ഗംഗാനദിക്കരയിലാണ്, 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2050 വര്‍ഷം മുന്‍പ് വിക്രമാദിത്യ ചക്രവര്‍ത്തി പണിത ക്ഷേത്രം പിന്നീട് പലകുറി അക്രമികള്‍ തകര്‍ത്തു. ആറാം മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് ഏറ്റവും ഒടുവില്‍ ക്ഷേത്രം തച്ചുതകര്‍ത്തത്. അവിടെ ഗ്യാന്‍വാപി മോസ്‌ക്കും പണിതു.  ആദ്യം ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തിനോട് ചേര്‍ന്ന്, 1780ല്‍ ഇന്‍ഡോറിലെ അഹല്യാ ബായി ഹോള്‍ക്കര്‍ നിര്‍മ്മിച്ചതാണ് നിലവിലുള്ള ക്ഷേത്രം. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ക്ഷേത്രം ആദ്യം 1194ല്‍ കുത്തബ്ദീന്‍ ഐബക് ആണ് തകര്‍ത്തത്. മുഹമ്മദ് ഗോറിയുടെ സൈന്യാധിപനായിരുന്നു ഐബക്. കന്യാകുബ്ജത്തിലെ രാജാവിനെ തോല്‍പ്പിച്ച ഐബക്, അദ്ദേഹത്തിന്റെ അധീനതയിലുള്ള ക്ഷേത്രവും  പൊളിച്ചു. പിന്നീട് ഗുജറാത്തിയായ ഒരു വ്യാപാരിയാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് ഹുസൈന്‍ ഷാ ഷര്‍ഖിയുടേയോ(1447-1458) സിക്കന്തര്‍ ലോധിയുടെയോ (1489-1517) കാലത്ത് വീണ്ടും തകര്‍ത്തു. രാജാ മാന്‍സിങ്ങ് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു. 1669ലാണ് ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് ഗ്യാന്‍വ്യാപി മോസ്‌ക്ക് പണിതത്. മോസ്‌ക്കിന്റെ പിന്‍ഭാഗത്തും അടിത്തറയിലും തൂണുകളിലും ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാം.


1742ല്‍ മറാത്ത ഭരണാധികാരിയായിരുന്ന മല്‍ഹാര്‍ റാവു ഹോള്‍ക്കര്‍ മോസ്‌ക്ക് തകര്‍ത്ത് ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. അവധ് നവാബിന്റെ എതിര്‍പ്പായിരുന്നു ഒരു കാരണം. മല്‍ഹാര്‍ റാവുവിന്റെ മകള്‍ അഹല്യാ ബായി ഹോള്‍ക്കര്‍ ആണ് തൊട്ടടുത്ത് ക്ഷേത്രം പണിതത്. പ്രധാന ക്ഷേത്രത്തിനു ചുറ്റും ചെറിയ നിരവധി ക്ഷേത്രങ്ങളുണ്ട്. കാല ഭൈരവന്‍, ദണ്ഡപാണി, അവിമുക്തേശ്വരന്‍, വിഷ്ണു, വിനായകന്‍, ശനീശ്വരന്‍, വിരൂപാക്ഷന്‍, വിരൂപാക്ഷ ഗൗരി എന്നിവരുടെ ക്ഷേത്രങ്ങളാണിവ. ക്ഷേത്രത്തില്‍ ജ്ഞാന വ്യാപിയെന്ന പേരില്‍ കിണറുണ്ട്. മുഗള്‍ ഭരണാധികാരികള്‍ ഒരിക്കല്‍ ക്ഷേത്രം തകര്‍ത്തപ്പോള്‍ ശിവലിംഗം ഭദ്രമായി സൂക്ഷിച്ചത് ആഴമേറിയ ഈ കിണറിലാണ്. ശങ്കരാചാര്യരും ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദ സരസ്വതിയും അടക്കമുള്ള മഹത്തുക്കള്‍ സ്ഥിരമായി ദര്‍ശനം നടത്തിയിരുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാശി ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലമാണ്.

പുരാവസ്തുവകുപ്പ് വിശദമായ സര്‍വ്വേയും ഖനനവും നടത്തുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.  

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.