×
login
തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം; കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേശിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: കാശ്മീരി റൈറ്റ്‌സ് ആക്ടിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഖുറാം പര്‍വേശിനെ എന്‍ഐഎ കഴിഞ്ഞ തിങ്കളാഴ്ച്ച അറസ്റ്റു ചെയ്തു.

ന്യൂദല്‍ഹി: കശ്മീരി റൈറ്റ്‌സ് ആക്ടിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഖുറാം പര്‍വേശിനെ എന്‍ഐഎ അറസ്റ്റു ചെയ്തു. യുഎപിഎ നിയമത്തോടൊപ്പം മറ്റ് ഇന്ത്യന്‍ ശിക്ഷാനിയമങ്ങളും ചുമത്തിയാണ് അറസ്റ്റ്. തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. പര്‍വേശിന്റെ വീട്ടില്‍ നടന്ന റെയ്ഡിനിടയിലാണ് അറസ്റ്റ് നടന്നത്. അന്വേഷണ എജന്‍സിയോടൊപ്പം ജമ്മു കശ്മീര്‍  പോലീസും, സിആര്‍പിഎഫും റെയ്ഡില്‍ പങ്കെടുത്തു.എജന്‍സികള്‍ പര്‍വേശിന്റെ സോണ്‍വാറിലുളള വീട്ടിലും, അമിറാ ഘട്ടലിലുളള ഓഫീസിലും, കേസുമായി ബന്ധപ്പെട്ട ജമ്മുവിലെ മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടത്തി. ഉച്ചയോടെ വീട്ടില്‍ നിന്നും പിടികൂടിയ പര്‍വേശിനെ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഒക്ടോബറില്‍ അന്വേഷണ ഏജന്‍സികള്‍ താഴ്‌വരയിലെ പല സ്ഥലങ്ങിലും, പര്‍വേശിന്റെ വീട്ടിലും, ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 2016ല്‍ പബ്ലിക്ക് സെഫ്റ്റി ആക്ട് പ്രകാരം പര്‍വേശിനെ അറസ്റ്റ് ചെയ്തിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോകുന്നതിന് മുന്‍പ് പര്‍വേശിനെ തടഞ്ഞിരുന്നു. 76 ദിവസങ്ങള്‍ക്ക്  ശേഷമാണ് പുറത്ത് ഇറങ്ങിയത്. ഏഷ്യന്‍ ഫെഡറേഷന്‍ എഗനിസ്റ്റ് ഇന്‍വോളണ്ടറി ഡിസ്അപ്പയറന്‍സ്(എഎഫ്എഡി)യുടെ ചെയര്‍ പേര്‍ഴ്‌സണും,ജമ്മുകാശ്മീര്‍ കോയലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയുടെ പ്രോഗ്രം കോഡിനേറ്ററുമാണ്. 2004 നടന്ന പാര്‍ലമെന്റ് ഇലക്ഷനിടയില്‍ മൈന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ കാല്‍ നഷ്ടപ്പെട്ടിരുന്നു.


 

 

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.