തീവ്രവാദികളെ കണ്ടാല്‍ ജനക്കൂട്ടം തന്നെ അവരെ ആക്രമിച്ച് കൊല്ലുമെന്ന് കശ്മീരികള്‍ പറഞ്ഞതായി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്. ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ന്യൂദല്‍ഹി: തീവ്രവാദികളെ കണ്ടാല്‍ ജനക്കൂട്ടം തന്നെ അവരെ ആക്രമിച്ച് കൊല്ലുമെന്ന് കശ്മീരികള്‍ പറഞ്ഞതായി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്. ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്യസംസ്ഥാനത്തൊഴിലാളികളെയും കശ്മീരികളല്ലാത്തവരെയും തീവ്രവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ പൊതുവേ ഒരു തീവ്രവാദമനോഭാവം വളര്‍ന്നിരിക്കുകയാണ്. ഇത് ഒരു പോസിറ്റീവായ ലക്ഷ്ണമാണെന്നും ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. .
"തീവ്രവാദികളില്‍ ഒരാളെയും സ്വതന്ത്രമായി രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇപ്പോള്‍ ജനങ്ങള്‍ തന്നെയാണ് തീവ്രവാദികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. തീവ്രവാദികളെ കയ്യില്‍ കിട്ടിയാല്‍ ജനക്കൂട്ടം തന്നെ ആക്രമിച്ച് കൊലപ്പെടുത്തുമെന്നാണ് പറയുന്നത്. ഇത് നല്ല അടയാളമാണ്," ബിപിന്‍ റാവത്ത് പറഞ്ഞു.
"നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോയിനോക്കൂ. ഇതേ ജനങ്ങള്‍ തന്നെയാണ് തീവ്രവാദികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. ഇപ്പോള്‍ ഇതേ നാട്ടുകാര്‍ തന്നെ പറയുന്നത് തങ്ങള്‍ തീവ്രവാദികളെ ആക്രമിച്ച് കൊലപ്പെടുത്തുമെന്നാണ്. കാരണം തീവ്രവാദി ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ല,"- ബിപിന്‍ റാവത്ത് പറഞ്ഞു.
നേരത്തെ തോക്കിനെ ഭയന്ന് ആരും വിവരങ്ങള്‍ പുറത്ത് പറയാറില്ല. ഇപ്പോള്‍ വ്യത്യസ്തമായ ചിന്താഗതിയോടെ ജനങ്ങള്‍ തന്നെ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുകയാണ്. ഒന്നുകില്‍ തങ്ങള്‍ തന്നെ തീവ്രവാദികളെ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തും. അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇതാണ് ജനങ്ങളുടെ ചിന്ത"- ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഒക്ടോബറില്‍ മാത്രം 11 സാധാരണക്കാരെയാണ് തീവ്രവാദികള്‍ തെരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്നത് ഇതില്‍ കശ്മീരി ബ്രാഹ്മണനായ ഫാര്‍മസിസ്റ്റും സിഖ് യുവതിയായ സ്കൂള്‍ പ്രിന്‍സിപ്പലും ഹിന്ദുയുവതിയായ അധ്യാപികയും തെരുവില്‍ മധുരം വില്‍ക്കുന്ന ബീഹാറിത്തൊഴിലാളികളും ഉള്‍പ്പെടുന്നു. തീവ്രവാദികളെക്കുറിച്ച് കശ്മീരികളല്ലാത്ത ന്യൂനപക്ഷവിഭാഗക്കാര്ക്കിടയിലും അന്യസംസ്ഥാന ത്തൊഴിലാളികള്‍ക്കിടയിലും തീവ്രവാദികള്‍ക്കെതിരെ ഇത് വെറുപ്പ് ഉയര്‍ത്തിയിരിക്കുകയാണ്.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്