×
login
മദ്യ അഴിമതിക്കേസ്; തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ മകള്‍ കെ.കവിത ഇഡി‍‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി; നിരോധനാജ്ഞ

സഹോദരനും മന്ത്രിയുമായ കെ ടി രാമറാവുവും ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പമാണ് കവിതയേയും ചോദ്യം ചെയ്യുക.

ന്യൂദല്‍ഹി: ദല്‍ഹി മദ്യ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകള്‍ കെ.കവിത ദല്‍ഹി ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇഡി ആസ്ഥാനത്തിന് മുന്നില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സഹോദരനും മന്ത്രിയുമായ കെ ടി രാമറാവുവും ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പമാണ് കവിതയേയും ചോദ്യം ചെയ്യുക.

അറസ്റ്റുണ്ടായാല്‍ ബിആര്‍എസ് നേതാക്കളും പ്രവര്‍ത്തകരും ദല്‍ഹിയിലെത്തി പ്രതിഷേധിക്കുമെന്നും പാര്‍ട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആര്‍ പറഞ്ഞു. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി കവിതയ്‌ക്കെതിരെ കേസെടുത്തത്

വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. എന്നാല്‍ കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു. കേസില്‍ കസ്റ്റഡിയിലിരിക്കുന്ന ദല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി സിസോദിയ ഉള്‍പ്പടെയുള്ള മറ്റ് പ്രതികളേയും ഇഡി ഇന്ന് ചോദ്യം ചെയ്യും.  


 

 

 

  comment

  LATEST NEWS


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


  എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


  പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


  ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.