×
login
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ 29ന് തുറക്കും; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി‍ ഉദ്ഘാടനം ചെയ്യും

2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം.

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഈ മാസം 29നാണ് ഉദ്ഘാടനം. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 2018 ഡിസംബറിലാണ് പാത നിര്‍മ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന പ്രത്യേകതയും ഇതിനുണ്ട്.

2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. ആറ്റിന്‍കുഴിയില്‍ തുടങ്ങി കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്ക് സമീപമാണ് മേല്‍പ്പാലം അവസാനിക്കുന്നത്. 200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് കൂടാതെ പാലത്തിനടിയില്‍ 7.75 മീറ്റര്‍ വീതിയിലുള്ള റോഡുമുണ്ട്.


45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലുമാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന വടക്കാഞ്ചേരിമണ്ണുത്തി ആറുവരി പാതയും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയും ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും നടക്കും.

 

 

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.