×
login
ലക്ഷദ്വീപ് ഭരണസംവിധാനത്തിനെതിരെ (കു)പ്രചാരണം ‍നടത്തുന്നത് കേരളം; ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശം: പ്രഫുല്‍ ഖോഡ പട്ടേല്‍

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ പ്രചാരണത്തിന് പിന്നില്‍ കേരളമാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍.ലക്ഷദ്വീപ് കേരളത്തിന്‍റെ ഭാഗമല്ലെന്നും സ്വതന്ത്ര കേന്ദ്രഭരണപ്രദേശമാണെന്നും പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 73 വര്‍ഷമായി ദ്വീപിലെ വികസനമില്ലാത്ത അവസ്ഥ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ പ്രചാരണത്തിന് പിന്നില്‍ കേരളമാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍.

ലക്ഷദ്വീപ് കേരളത്തിന്‍റെ ഭാഗമല്ലെന്നും സ്വതന്ത്ര കേന്ദ്രഭരണപ്രദേശമാണെന്നും പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 73 വര്‍ഷമായി ദ്വീപിലെ വികസനമില്ലാത്ത അവസ്ഥ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രതികരണം. 

ദ്വീപില്‍ മദ്യം അനുവദിച്ചത് ടൂറിസം വികസനത്തിന് വേണ്ടിയാണ്. ഇതില്‍ വര്‍ഗ്ഗീയതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരാഴ്ച അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ തങ്ങും. ദാമന്‍ ദിയു, ദാദ്ര നാഗല്‍ ഹാവേലി എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ പ്രഫുല്‍ പട്ടേല്‍ ഇക്കുറി ഗോവയില്‍ നിന്നും നേരിട്ടാണ് ലക്ഷദ്വീപിലെ അഗത്തിയില്‍ എത്തിയത്. കേരളത്തിലെ ചില മതമൗലിക ഗ്രൂപ്പുകളാണ് പ്രഫുല്‍ പട്ടേലിനെതിരെ നുണപ്രചാരണങ്ങള്‍ നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. 

73 വര്‍ഷമായി ദ്വീപില്‍ വികസനമില്ലെന്നും ഇത് മാറ്റിയെടുക്കാനാണ് പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു. മാലിദ്വീപിലേതു പോലെ മിനിക്കോയ്, കാഡ്മറ്റ്, സുഹേലി എന്നീ ദ്വീപുകളില്‍ നീതി ആയോഗുമായി ചേര്‍ന്ന് മൂന്ന് പ്രകൃതി സൗഹൃദ വാട്ടര്‍ വില്ല പദ്ധതികള്‍ തുടങ്ങും. ഇവിടെ ടൂറിസ്റ്റുകള്‍ക്കായുള്ള താമസം, വിനോദം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കും. ഇതുവഴി പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും.  

ജൂണ്‍ 20 ഉള്‍പ്പെടെയുള്ള ഏഴ് ദിവസങ്ങളില്‍ ദ്വീപില്‍ തങ്ങുന്ന പട്ടേല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെയും കവരത്തിയിലെ കടലിലേക്ക് അഭിമുഖമായുള്ള ആശുപത്രിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ദ്വീപുകളിലെ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അഗത്തി, മിനികോയ്, ആന്‍ഡ്രോറ്റ്, കവരത്തി എന്നിവിടങ്ങളില്‍ കടലിനോട് അഭിമുഖമായുള്ള ആശുപത്രികള്‍ സ്ഥാപിക്കും. ലക്ഷദ്വീപിലെ പ്രധാനസ്ഥലത്ത് നിന്നും 500 കിലോമീ്റ്ററോളം അകലെയാണഅ ഈ ദ്വീപുകള്‍.

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.