×
login
കുടകില്‍ വനവാസികളെ കൂട്ടമായി മതംമാറ്റാന്‍ ശ്രമിച്ച മലയാളി ദമ്പതികൾ കർണാടകയിൽ അറസ്റ്റിൽ

കർണാടകയിലെ മടിക്കേരി മേഖലയിലെ വനവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് മലയാളികൾ പിടിയിൽ. കുട്ട എന്ന സ്ഥലത്താണ് സംഭവം റിപ്പോര്‍ച്ച് ചെയ്തത്.

കുടക്: കർണാടകയിലെ മടിക്കേരി മേഖലയിലെ വനവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് മലയാളികൾ പിടിയിൽ. കുട്ട എന്ന സ്ഥലത്താണ് സംഭവം റിപ്പോര്‍ച്ച് ചെയ്തത്.  

ദമ്പതികളായ കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് പോലീസ് പിടിയിലായത്. ഇവർ മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  


ചൊവ്വാഴ്ചയാണ്  മലയാളി ദമ്പതികൾ കുടകിലുള്ള കുട്ട പ്രദേശത്തെ ആദിവാസി കോളനിയിൽ മതപരിവര്‍ത്തന ഉദ്ദേശത്തോടെ എത്തിയത്. വനവാസി വിഭാഗത്തിൽ ഉൾപ്പെട്ട പണിയറവര മുത്തയേയും കുടുംബത്തേയും വീട്ടിൽ സന്ദർശിച്ച് മതം മാറ്റാനായിരുന്നു ശ്രമം. ഇതിനായി എല്ലാ സാധനസാമഗ്രികളും കരുതിയാണ് ദമ്പതികൾ എത്തിയത്.

എന്നാൽ സംഭവം പ്രദേശത്തെ ഹിന്ദുസംഘടനകളിലെ പ്രതിനിധികള്‍ ഇവരെ തടഞ്ഞു. വാക്കേറ്റമായി. വൈകാതെ ഹിന്ദുസംഘടനാപ്രതിനിധികള്‍ കുട്ട പോലീസിനെ വിവരമറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ 295എ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദമ്പതികളുടെ പക്കൽ  മതപരിവർത്തനം ചെയ്തവരുടെ പട്ടിക കണ്ടെടുത്തിട്ടുണ്ട്.  ഇവയെല്ലാം പോലീസിൽ ഏൽപ്പിച്ചതായും  ബജ്‌റംഗ് ദൾ പ്രവർത്തകനായ സജ്ജൻ ഗണപതി പറഞ്ഞു. കർണാടകയിലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ കുട്ട പ്രദേശത്തെ യേരവ സമുദായത്തിൽപ്പെട്ടവരെയാണ് പ്രധാനമായും ക്രിസ്തുമതത്തിലേക്ക് മാറ്റിയിരുന്നത്.  

കുട്ട പ്രദേശത്ത് മാത്രം ഇതുവരെ ആയിരത്തോളം പേരെ ദമ്പതികൾ മതപരിവർത്തനം ചെയ്തുവെന്നാണ് വിവരം. 

  comment

  LATEST NEWS


  കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.