×
login
ദൈവത്തിന്‍റെ സ്വന്തം നാടല്ല, നായക്കളുടെ നരകം.....കേരളത്തെ ബഹിഷ്കരിക്കണം: നടി കരിഷ്മ തന്ന‍‍

കേരളം ദൈവത്തിന്‍റെ സ്വന്തം നാടല്ല, നായ്ക്കളുടെ നരകമാണെന്നും കേരളത്തെ ബഹിഷ്കരിക്കണമെന്നും ആവശ്യമുയര്‍ത്തി നടി കരിഷ്മ തന്ന.

മുംബൈ: കേരളം ദൈവത്തിന്‍റെ സ്വന്തം നാടല്ല, നായ്ക്കളുടെ നരകമാണെന്നും കേരളത്തെ ബഹിഷ്കരിക്കണമെന്നും ആവശ്യമുയര്‍ത്തി നടി കരിഷ്മ തന്ന.  

നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്ന കേരളത്തെ വിവിധ രീതികളില്‍ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് നടി കരിഷ്മതന്ന. കേരളത്തിനെതിരായ ഈ വിദ്വേഷ പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചില വെബ് സീരീസുകളിലും ടിവി ഷോകളിലും ഹിന്ദി സിനിമകളിലും കരിഷ്മ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മത്സാര്‍ത്ഥിയുമായിരുന്നു.  

കേരളത്തിലെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റില്‍ കരിഷ്മ ഖന്ന ആഹ്വാനം ചെയ്യന്നു. അതുപോലെ കേരളത്തിലെ ടൂറിസം മേഖലയ ബഹിഷ്കരിക്കാനും നടി പറയുന്നു.  

ആരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് അറിയില്ല. നേരത്തെ ക്രിക്കറ്റ് താരങ്ങലായ ശിഖാര്‍ ധവാനും കെ.എല്‍. രാഹുലും തെരുവ് നായ്ക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. എന്‍ജിഒകളായിരിക്കാം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നു.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.