×
login
ശരത്പവാറിനോട് മാപ്പ് പറയില്ലെന്ന് നടി കേതകി ചിതാലെ‍; ഫേസ്ബുക്ക് കുറിപ്പില്‍ തെല്ലും കുറ്റബോധമില്ലെന്നും നടി

എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് അറസ്റ്റിലായ മറാഠി നടി കേതകി ചിതാലെ.

മുംബൈ: എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് അറസ്റ്റിലായ മറാഠി നടി കേതകി ചിതാലെ.  തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ തെല്ലും കുറ്റബോധമില്ലെന്നും നടി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും  നടിയുടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. . ഫേസ്ബുക്കില്‍ നടി ഈ വിവാദ പോസ്റ്റ് പങ്കുവെച്ച ഉടന്‍ എന്‍സിപി നേതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. സ്വപ്നില്‍ നെട്കെ എന്ന വ്യക്തി താനെയിലെ കല്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.  നടിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശരത് പവാറിനെതിരെ വ്യാപകമായ എതിര്‍പ്പുയരുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പവാറില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പൊതുവായ വിമര്‍ശനം. 

'താങ്കളെ നരകം കാത്തിരിക്കുന്നു', 'താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു' തുടങ്ങിയ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ട്.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501(അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കല്‍ അഥവാ പ്രസിദ്ധപ്പെടുത്തല്‍), 505(2) (പ്രസ്താവന സൃഷ്ടിക്കല്‍, പ്രചരിപ്പിക്കല്‍), 153(എ) (ആളുകള്‍ക്കിടയില്‍ അസ്വാസ്ഥ്യം പരത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.  


മറാഠി കവി ജവഹര്‍ റാത്തോഡിന്‍റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിപാടിയില്‍ മഹാരാഷ്ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്‍റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്‍റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. നിങ്ങളുടെ ദൈവങ്ങളുടെ അച്ഛനാണ് ഞാന്‍ എന്ന പവാറിന്‍റെ ദൈവനിന്ദയാണ് ഹിന്ദുക്കളെ പ്രകോപിപ്പിച്ചത്.  അഡ്വ. നിതിന്‍ ഭാവെയുടെ മറാഠിയിലുള്ള ഫേസ്ബുക്ക് പോസ്റ്റിലും ശരത് പവാറിന്‍റെ ഈ ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന പരാമര്‍ശത്തോടുള്ള അമര്‍ഷമാണ് സൂചിപ്പിക്കുന്നത്. പൊതുവേ മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമൂഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് ശരത് പവാര്‍.  

ശിവസേനയും എന്‍സിപിയും തമ്മിലുള്ള ശത്രുത ഈ പോസ്റ്റ് മൂലം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ പോസ്റ്റിലെ ഉള്ളടക്കം പവാറിന് എതിരായതാണെന്നും പരാതിയില്‍ പറയുന്നു. ഇതില്‍ ആശ്ചര്യകരമായ കാര്യം പോസ്റ്റ് സൃഷ്ടിച്ചത് അഡ്വ. നിതിന്‍ ഭാവെ എന്നൊരു വ്യക്തിയാണെന്നതാണ്. അത് പങ്കുവെയ്ക്കുക മാത്രമാണ് കേതകി ചിതാലെ ചെയ്തത്. അതിനാണ് അറസ്റ്റ്.    

അഡ്വ. നിതിന്‍ ഭാവെയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് മറാഠിയിലാണ്. ഇതില്‍ ശരത്പവാറിന്‍റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  

 

 

  comment

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.