×
login
കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടിയുടെ സ്‌കോളര്‍ഷിപ്പ്‍; വാര്‍ധക്യ പെന്‍ഷന്‍ 1,200 ആക്കി, ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് മുന്‍പാകെയാണ് ബുധനാഴ്ച രാവിലെ 61-കാരനായ ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തത്.

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബസവരാജ് ബൊമ്മെ. കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വിധവ പെന്‍ഷന്‍ 600-ല്‍നിന്ന് 800 ആയി ഉയര്‍ത്തി. 414 കോടി രൂപയുടെ അധികച്ചെലവാണ് ഇതിനുണ്ടാകുക. 17.25 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചൂണ്ടിക്കാട്ടി. 

ദിവ്യാംഗരായ ആളുകള്‍ക്കുള്ള സാമ്പത്തിസഹായം 600-ല്‍ നിന്ന് 800 ആക്കി ഉയര്‍ത്തി. ഇതിനായി 90 കോടി രൂപ അധികം ചെലവഴിക്കും. 3.66 ലക്ഷം ഗുണഭോക്താക്കളുണ്ട്. സന്ധ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആയിരം രൂപയുടെ വാര്‍ധക്യ പെന്‍ഷന്‍ 200 വര്‍ധിപ്പിച്ചു. 863.52 കോടി രൂപ ഇതിന് ആവശ്യമാണ്. 35.98 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. കോവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തി അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 'സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിസഭയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഞങ്ങളുടെ അജണ്ടയെക്കുറിച്ച് യോഗത്തില്‍ അവരോട് പറഞ്ഞു. കോവിഡ് പ്രതിരോധത്തിനും പ്രളയത്തിനുമാണ് മുന്‍ഗണന. കര്‍ഷകരുടെ കൂട്ടികള്‍ക്കായി ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി കൊണ്ടുവരും'- അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് മുന്‍പാകെയാണ് ബുധനാഴ്ച രാവിലെ 61-കാരനായ ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ് ആര്‍ ബൊമ്മെയുട മകനാണ് ബസവരാജ് ബൊമ്മെ.

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.