×
login
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ യു.ടി.ഖാദര്‍ സ്പീക്കറാകും

കര്‍ണാടകയില്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും യു.ടി.ഖാദര്‍.

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ യു.ടി.ഖാദര്‍ സ്പീക്കറാകും. ഖാദറിനെ സ്പീക്കറാക്കുന്നതിനു ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതിനു പിന്നാലെ ഉടന്‍ തന്നെ ഖാദര്‍ പത്രിക സമര്‍പ്പിക്കും. അമ്പത്തിമൂന്നുകാരനായ ഖാദര്‍, കഴിഞ്ഞ നിയമസഭയില്‍ ഉപപ്രതിപക്ഷ നേതാവായിരുന്നു. 

കര്‍ണാടകയില്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും യു.ടി.ഖാദര്‍. കാസര്‍കോട് ഉപ്പള പള്ളത്ത് കുടുംബാംഗമായ യു.ടി.ഖാദര്‍ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നുള്ള സിറ്റിങ് എംഎല്‍എയാണ്.  മലയാളിയായ കെ.ജെ.ജോര്‍ജ് കഴിഞ്ഞദിവസം സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.