×
login
പഞ്ചാബില്‍ ഭിന്ദ്രെന്‍വാലെ രണ്ടാമനായി വിലസിയ ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിങ്ങ് അറസ്റ്റില്‍; ജാഗ്രതയില്‍ കേന്ദ്രസേന

പഴയ ഭിന്ദ്രെന്‍ വാലെയെ ഓര്‍മ്മിപ്പിച്ച് ഭിന്ദ്രെന്‍ വാലെ രണ്ടമനായി പ‍ഞ്ചാബില്‍ വിലസിയിരുന്ന വാരിസ് പഞ്ചാബ് ദെ നേതാവ് അമൃതപാല്‍ സിങ്ങിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ ഖലിസ്ഥാന്‍ വാദത്തിനും ഖലിസ്ഥാന്‍ വാദികള്‍ക്കും നേരെ പഞ്ചാബ് പൊലീസ് പിടിമുറുക്കയാണ്. കേന്ദ്രസേനയും പഞ്ചാബില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.

ഛണ്ഡീഗഢ്:  പഴയ ഭിന്ദ്രെന്‍ വാലെയെ ഓര്‍മ്മിപ്പിച്ച് ഭിന്ദ്രെന്‍ വാലെ രണ്ടമനായി പ‍ഞ്ചാബില്‍ വിലസിയിരുന്ന വാരിസ് പഞ്ചാബ് ദെ നേതാവ് അമൃതപാല്‍ സിങ്ങിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ ഖലിസ്ഥാന്‍ വാദത്തിനും ഖലിസ്ഥാന്‍ വാദികള്‍ക്കും നേരെ പഞ്ചാബ് പൊലീസ് പിടിമുറുക്കയാണ്. വലിയൊരു അനുയായി വൃന്ദവുമായി പഞ്ചാബില്‍ വിലസിയിരുന്ന അമൃതപാല്‍ സിങ്ങ്.കഴിഞ്ഞ ദിവസം പഞ്ചാബില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടും ആരും എതിരായി പ്രതികരിച്ചിരുന്നില്ല.  

കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ട ഫണ്ട് നല്‍കിയ പ്രധാനികള്‍ വിദേശത്തെ ഖലിസ്ഥാന്‍ സംഘടനകളാണെന്ന് പറയപ്പെടുന്നു. ആം ആദ്മി പഞ്ചാബില്‍ അധികാരത്തില്‍ വന്നതോടെ ഖലിസ്ഥാന്‍ സംഘടനകളുടെയും നേതാക്കളുടെയും എണ്ണം പഞ്ചാബില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ക്രമസാധാനം കൈവിട്ടുപോകുന്നുവെന്ന സ്ഥിതിവിശേഷമുണ്ടായതോടെയാണ് കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരിനോട് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.  

നൂറോളം പൊലീസ് ജീപ്പുകളാണ് വാരിസ് പഞ്ചാബ് ദെ നേതാവ് അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാനായി ശനിയാഴ്ച രംഗത്തിറങ്ങിയത്. ആദ്യം ഒളിവില്‍ പോയെങ്കിലും പിന്നീട് ജലന്ധറിലെ നക്കോദാര്‍ പ്രദേശത്ത് നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  

നേരത്തെ അറസ്റ്റ് പദ്ധതിയുണ്ടെന്നറിഞ്ഞ് വീട്ടില്‍ നിന്നും മുങ്ങിയ അമൃതപാല്‍ സിങ്ങ് ജലന്ധറിലെ മത്സിയ റോഡിലെ ബുലന്ദ്പുരി സാഹിബ് ഗുരുദ്വാരയില്‍ അനുയായികള്‍ക്കൊപ്പം തങ്ങുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നാണ് അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്.  


ഒരൂ മാസം മുന്‍പാണ് അമൃതസറിലെ അജ്നാല പൊലീസ് സ്റ്റേഷന്‍ അമൃതപാല്‍സിങ്ങിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചത്. എന്നാല്‍ പഞ്ചാബിലെ ക്രമസമാധാനം വഷളായതോടെ പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് പഞ്ചാബിലെ സ്ഥിതിവിശേഷം ധരിപ്പിച്ചിരുന്നു.  

അമൃതപാല്‍ സിങ്ങിന്‍റെ അറസ്റ്റിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്ന് സ്ഥിതി ഗതികള്‍ നിരീക്ഷിക്കുകയാണ്. കേന്ദ്രസേനയെ പലയിടത്തും വിന്യസിച്ചിട്ടുണ്ട്. മൊബൈലും ഇന്‍റര്‍നെ‍റ്റും വിച്ഛേദിച്ചിരിക്കുകയാണ്. അമൃതപാല്‍സിങ്ങിന്‍റെ പ്രധാന അനുയായികളെ പിടികൂടാന്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റെയ്ഡ് നടത്തി.  

കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയുടെ തലവനായി അമൃതപാല്‍സിങ്ങ് രംഗത്തെത്തുന്നത്. തീവ്രവാദിയായ ഇദ്ദേഹം പഴയ ഭിന്ദ്രെന്‍ വാലെയുടെ പ്രതിരൂപമായി സ്വയം വിശേഷിപ്പിക്കുകയായിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം സുവര്‍ണ്ണക്ഷേത്രത്തില്‍ ബ്ലുസ്റ്റാര്‍ ഓപ്പറേഷനിലാണ് ഭിന്ദ്രന്‍വാലെയെ വെടിവെച്ച് കൊന്നത്. കഴിഞ്ഞ മാസം അമൃതസറിലെ പൊലീസ് സ്റ്റേഷനില്‍ അമൃതപാല്‍ സിങ്ങിന്‍റെ അനുയായി ലവ്പ്രീത് സിങ്ങ് തൂഫാനെ മോചിപ്പിക്കാന്‍ വാളും തോക്കുമേന്തിയാണ് അമൃതപാല്‍ സിങ്ങും അനുയായികളും ഭയപ്പാടുണ്ടാക്കിയത്. പിറ്റേന്ന് തന്നെ  ലവ്പ്രീത് സിങ്ങ് തൂഫാനെ പഞ്ചാബ് പൊലീസ് മോചിപ്പിക്കുകയും ചെയ്തു. ഈയിടെ അമിത് ഷായുടെ വിധി ഇന്ദിരാഗാന്ധിയുടേത് തന്നെയാണെന്ന് അമൃതപാല്‍ സിങ്ങ് ഭീഷണിപ്പെടുത്തിയിരുന്നു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.