×
login
മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ശരത് കമല്‍ അചന്തയ്ക്ക്; ആര്‍. പ്രജ്ഞാനാനന്ദയ്ക്കും മലയാളികളായ എച്ച്എസ് പ്രണോയിക്കും എല്‍ദോസ് പോളിനും അര്‍ജുന

മലയാളികളായ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിയും അത്‌ലറ്റ് എല്‍ദോസ് പോളും അര്‍ജുന അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്ക്. മലയാളികളായ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിയും അത്‌ലറ്റ് എല്‍ദോസ് പോളും അര്‍ജുന അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു.

ആര്‍. പ്രജ്ഞാനാനന്ദ, ഭക്തി പ്രദീപ് കുല്‍ക്കര്‍ണി(ചെസ്സ്), സീമ പുനിയ, അവിനാഷ് മുകുന്ദ് സാബ്ലെ(അത്‌ലറ്റിക്‌സ്), ലക്ഷ്യ സെന്‍(ബാഡ്മിന്റണ്‍), അമിത്, നിഖാത് സരീന്‍ (ബോക്‌സിംഗ്),  ദീപ് ഗ്രേസ് എക്ക(ഹോക്കി), ശുശീലാ ദേവി(ജൂഡോ), സാക്ഷി കുമാരി(കബഡി), നയന്‍ മോനി സൈകിയ, സാഗര്‍ കൈലാസ് ഒവ്ഹാല്‍ക്കര്‍, ഇളവേനില്‍ വളറിവന്‍, ഓംപ്രകാശ് മിതര്‍വാള്‍, ശ്രീജ അകുല, വികാസ് താക്കൂര്‍, അന്‍ഷു, സരിത, പര്‍വീണ്‍, മാനസി ഗിരീഷ്ചന്ദ്ര ജോഷി, തരുണ്‍ ധില്ലന്‍, സ്വപ്‌നില്‍ സഞ്ജയ് പാട്ടീല്‍, ജെ. ജെര്‍ലിന്‍ അനിക എന്നിവരും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി.

രാഷ്ട്രപതി ദ്രൗപതി മുര്‍മു നവംബര്‍ 30 ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് യുവജനകാര്യ, കായിക മന്ത്രാലയം അറിയിച്ചു. ബിര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍, മൂന്ന് സ്വര്‍ണ്ണമടക്കം നാല് മെഡലുകള്‍ നേടിയാണ് ശരത് കമല്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.