×
login
എട്ടാം വയസില്‍ സ്വന്തം പിതാവില്‍ നിന്നു ലൈംഗിക പീഡനം‍ നേരിട്ടു; ഇക്കാര്യം അമ്മ വിശ്വസിക്കുമോ എന്നും ഭയമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഖുഷ്ബു

15 വയസെത്തിയപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാന്‍ പോലും എനിക്ക് ധൈര്യമുണ്ടായത്. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് കൂടി ദുരനുഭവം ഉണ്ടാകുമോ എന്ന ഭയം തോന്നി തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്.

ന്യൂദല്‍ഹി: എട്ടാം വയസില്‍ തന്റെ പിതാവില്‍ നിന്നും ലൈംഗികമായ ചൂഷണം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ 'വീ ദ വുമണ്‍' ഇവന്റിലായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം തന്റെ അമ്മ പോലും വിശ്വസിക്കില്ലെന്ന് അന്ന് ഭയപ്പെട്ടിരുന്നതായും ഖുശ്ബു പറഞ്ഞു.  

ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍, അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേല്‍പ്പിക്കുന്നത്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നുപോയത്. ഭാര്യയെ തല്ലുന്നതും, ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്റെ അച്ഛന്‍. എട്ടാമത്തെ വയസിലാണ് അച്ഛന്‍ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസെത്തിയപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാന്‍ പോലും എനിക്ക് ധൈര്യമുണ്ടായത്. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് കൂടി ദുരനുഭവം ഉണ്ടാകുമോ എന്ന ഭയം തോന്നി തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. ഇക്കാര്യം അമ്മ വിശ്വസിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. കാരണം ഭര്‍ത്താവ് ദൈവമാണ് എന്ന ചിന്താഗതിയായിരുന്നു അക്കാലത്ത്. എന്റെ 16ാം വയസിലാണ് അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതെന്നും ഖുഷ്ബു.

 

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.