ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവിടെ ദിവസേന പ്രാര്‍ത്ഥിക്കാന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയത് അഞ്ച് സ്ത്രീകള്‍- ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക്, എന്നിവര്‍.
സിത സാഹു, രേഖ പതക്, മഞ്ജു വ്യാസ് എന്നിവര്‍
വാരണസി: ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവിടെ ദിവസേന പ്രാര്‍ത്ഥിക്കാന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയത് അഞ്ച് സ്ത്രീകള്‍- ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക് എന്നിവര്‍.
2021 ആഗസ്ത് 18നാണ് ഇവര്‍ വാരണസി കോടതിയില്‍ ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ ശൃംഗാര്‍ ഗൗരി, ഗണേശഭഗവാന്, ഹനുമാന്, നന്ദി എന്നിവരെ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഗ്യാന്‍വാപി കെട്ടിടത്തിനുള്ളിലെ ഹിന്ദു വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ എതിരാളികളെ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു.
ഒടുവില്‍ ശക്തമായ തെളിവുകള്‍ ഹാജരായപ്പോള്‍ വാരണസി കോടതി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകര്‍ ഏപ്രില്‍ 26നാണ് ഇവിടെ വീഡിയോ സര്‍വ്വേ നടത്താന്‍ കമ്മീഷണര്‍മാരെ നിയോഗിച്ച് ഉത്തരവിട്ടത്.. മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയ കമ്മീഷണര്‍മാര്‍ മൂന്നാം ദിവസമാണ് ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടിരിക്കുന്നത്. ഇതിനെ മുസ്ലിങ്ങള്‍ നിഷേധിക്കുകയാണെങ്കിലും സുപ്രീംകോടതി ഈ സ്ഥലം സംരക്ഷിക്കാന്‍ വാരണസി ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുന്ന ഘട്ടം വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.
ദിവസേന മാ ശൃംഗാര്‍ ഗൗരിയെ തങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ ദിവസേന പോയിരുന്നെന്നും ഇതിന്റെ പേരില്‍ തര്ക്കകെട്ടിടത്തിലേക്ക് കയറുമ്പോള്‍ പലതരത്തിലുള്ള ശല്ല്യപ്പെടുത്തലും അനുഭവിക്കേണ്ടി വന്നുവെന്ന് പരാതിക്കാരികളില്‍ ഒരാളായ സീത സാഹു പറയുന്നു. "ഞങ്ങള്‍ മൂന്ന് പേര്- ലക്ഷ്മിദേവി, സിത സാഹു, രേഖ പതക്- ദിവസേന മാ ശൃംഗാര്‍ ഗൗരിയെ ഗ്യാന്‍വാപി മസ്ജിദില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ കൂട്ടുകാരയത്. പിന്നീട് ഞങ്ങള്‍ ഒരു കേന്ദ്രത്തില്‍ ഒരുമിച്ച് തമ്മില്‍ കണ്ട് സംസാരിച്ചു. സത്സംഗ് നടത്തി. ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷെ ഭക്തരെ മുഴുവന്‍ അവര്‍ ഉപദ്രവിക്കുകയായിരുന്നു. ഗ്യാന്‍വാപി മസ്ജിദിന്റെ അധികൃതര്‍ ഞങ്ങളെ മാ ശൃംഗാര്‍ ദേവിയെ ആരാധിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്തിന് ചൈത്ര നവരാത്രിയിലെ പൂര്ണ്ണചന്ദ്രസമയത്ത് പോലും ഇതായിരുന്നു സ്ഥിതി" - സീത സാഹു പറഞ്ഞു.
പിന്നീടാണ് എല്ലാവരും ചേര്‍ന്ന് നിയമനടപടിക്കൊരുങ്ങാമെന്ന് തീരുമാനിച്ചത്. ആദ്യം ഡോ.സോഹന്‍ലാലും അഡ്വ. ഹരിശങ്കര്‍ ജെയിനുമാണ് ഞങ്ങളെ നിയമനടപടികളിലേക്ക് നീങ്ങാന്‍ സഹായിച്ചത്. ഞങ്ങളോടൊപ്പമുള്ള ലക്ഷ്മീദേവിയുടെ ഭര്‍ത്താവാണ് ഡോ.സോഹന്‍ലാല്‍.
ഞങ്ങള്‍ എല്ലാവരും മാ ശൃംഗാര്‍ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ചു. ചൈത്ര നവരാത്രി നാളില്‍ ഞങ്ങള്‍ വിഗ്രഹത്തെ വളകളും പൊട്ടും നല്കി പ്രാര്‍ത്ഥിച്ചു. ദിവസേനആരാധിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു യുദ്ധം. ഞങ്ങള്‍ നാല് പേര് വാരണസിയില്‍ ജീവിക്കുന്നവരാണ്. 35നും 65നും ഇടയില്‍ പ്രായമുള്ളവര്‍. പിന്നീടാണ് അഞ്ചാമത്തെ പരാതിക്കാരിയായി രാഖി സിങ്ങ് എത്തുന്നത്. ഇവര്‍ ദല്‍ഹിയില്‍ താമസിക്കുന്നവരാണ്. - സാഹു പറയുന്നു.
ആഗസ്ത് 2021ന് കേസ് വാദത്തിനെടുത്തതു മുതല്‍ വാരണാസിയില്‍ താമസിക്കുന്ന ലക്ഷ്മീദേവി, സീത സാഹു, മഞ്ജു വ്യാസ്, രേഖ പതക് എന്നീ ഞങ്ങള്‍ നാല് പേരും എല്ലാ കോടതി വാദങ്ങളിലും പങ്കെടുത്തു. ദല്‍ഹിയിലായതിനാല്‍ രാഖി സിങ്ങ് മാത്രം പങ്കെടുത്തില്ല.
40 കാരിയായ സീത സാഹു വാരണസിയിലെ വീടിനോട് ചേര്‍ന്ന് സാധാരണ കട നടത്തുന്നു. മഞ്ജുവ്യാസ് ഗ്യാന്‍വാപി കെട്ടിടത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നു. രേഖ പതക് വീട്ടമ്മയാണ്. 65 കാരിയായ ലക്ഷ്മി ദേവി സോഹന്‍ ലാല്‍ ആര്യ എന്ന വിഎച്ച് പി നേതാവിന്റെ ഭാര്യയാണ്.
പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്