×
login
ബിജെപി അനുകൂലപ്രസംഗത്തിന്‍റെ പേരില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തി‍യെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്‌തേക്കും

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല പ്രസംഗം നടത്തിയ നടന്‍ മിഥുന്‍ ക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്‌തേക്കും. നേരത്തെ മണിക്തലയില്‍ നടത്തിയ വിവാദപ്രസംഗത്തിന്‍റെ പേരില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കൊല്‍ക്കൊത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല പ്രസംഗം നടത്തിയ നടന്‍ മിഥുന്‍ ക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്‌തേക്കും. നേരത്തെ മണിക്തലയില്‍ നടത്തിയ വിവാദപ്രസംഗത്തിന്‍റെ പേരില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്‍റെ സിനിമയിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു തൃണമൂലിനെതിരായ മിഥുന്‍ ചക്രവര്‍ത്തിയുടെ ഈ തീപ്പൊരി പ്രസംഗം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി നേതാക്കളെയും അനുകൂലികളെയും വേട്ടയാടുന്ന തൃണമൂലിന്‍റെ നീക്കത്തിന്‍റെ ഭാഗമാണ് മിഥുന്‍ ചക്രവര്‍ത്തിക്കെതിരായ ഈ നടപടി. 

ജൂണ്‍ 18ന് ഈ കേസില്‍ ഹൈക്കോടതി വാദംകേള്‍ക്കും. മിക്കവാറും അന്ന് വീഡിയോ വഴി താരത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും സമയവും പൊലീസിന് ഹൈക്കോടതി നല്‍കിയേക്കും.

മെയ് മാസത്തില്‍ തന്നെ മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗത്തിന്‍റെ പേരില്‍ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷിനും മിഥുന്‍ ചക്രവര്‍ത്തിക്കും എതിരെ തൃണമൂല്‍ പ്രവര്‍ത്തകന്‍ മൃത്യുഞ്ജയ് പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗമാണ് തെരഞ്ഞെടുപ്പാനന്തര കലാപത്തിന് ഇടയാക്കിയതെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. 'ഞാന്‍ ഇവിടെ അടിച്ചാല്‍ നീ ശ്മശാനത്തില്‍ വീഴും,' എന്ന രീതിയിലുള്ള ഡയലോഗുകളാണ് മിഥുന്‍ ചക്രവര്‍ത്തി പ്രസംഗത്തില്‍ ഉപയോഗിച്ചത്.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി മിഥുന്‍ ചക്രവര്‍ത്തിയുടെ ഇ-മെയില്‍ വിലാസം വാങ്ങിയിരുന്നു. എപ്പോഴെങ്കിലും ചോദ്യം ചെയ്യേണ്ടി വന്നാല്‍ വിളിപ്പിക്കാനാണിതെന്നും പറഞ്ഞിരുന്നു.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.