×
login
കോഴിക്കോട് ഇരട്ട സ്‌ഫോടനം: പ്രതികള്‍ക്കെതിരെ സാക്ഷിമൊഴിയും ഫോണ്‍ രേഖയുമുണ്ടെന്ന് എന്‍ഐഎ; പ്രതികളെ വിട്ടയച്ചതിനെതിരെ ഹര്‍ജി, നോട്ടീസ് അയച്ചു

കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്

ന്യൂദല്‍ഹി : കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

2006-ലാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്‌ഫോടനം നടക്കുന്നത്. കേസില്‍ തടിയന്റവിട നസീറിനും ഷിഫാസിനും വിചാരണക്കോടതി ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരുന്നത്. എന്നാല്‍ കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്. മാപ്പുസാക്ഷി ഷമ്മി ഫിറോസിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.  

അതേസമയം ഇരുവര്‍ക്കുമെതിരെ സാക്ഷിമൊഴിയും ടെലിഫോണ്‍ രേഖകളും തെളിവായി ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീംകോടതിയില്‍ വാദിച്ചു. ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ചൂണ്ടിക്കാട്ടിയാണ് സൂപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.  


2009 വരെ ക്രൈംബ്രാഞ്ചാണ് കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് അന്വേഷിച്ചിരുന്നത്. 2010-ല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് എന്‍ഐഎ അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച എന്‍ഐഎ കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇവരെ വെറുതെ വിടുകയായിരുന്നു.  

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.