×
login
മുംബൈയില്‍ മുസ്ലിങ്ങളായ ചില അക്രമികളെ ചോദ്യം ചെയ്ത കൃഷ്ണ സരിക ജോഗാദിയ‍യുടെ തറവാട് സീല്‍വെച്ച് മുംബൈ ‍കോര്‍പറേഷന്‍‍

സൗത്ത് മുംബൈയില്‍ ഭേണ്ഡി ബസാറില്‍ താമസിക്കുന്ന കൃഷ്ണ സരികയുടെ കഥ വൈറലാകുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് താമസിക്കുന്ന കൃഷ്ണ സരിക ജോഗാദിയയ്ക്ക് കുറെ വര്‍ഷങ്ങളായി പീഢനമാണ്. കൃഷ്ണ ഭജന്‍ ചൊല്ലുന്നതിനെ തടസ്സപ്പെടുത്താന്‍ ഒരുഘട്ടത്തില്‍ അയല്‍വാസികള്‍ മൈക്ക് വീട്ട് മുറ്റത്ത് ഉയര്‍ത്തി. പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിക്കാന്‍ ആടിനെ വീടിന് മുന്‍പില്‍ കൊണ്ടുവന്നുകെട്ടി.

മുംബൈ: സൗത്ത് മുംബൈയില്‍ ഭേണ്ഡി ബസാറില്‍ താമസിക്കുന്ന കൃഷ്ണ സരികയുടെ കഥ വൈറലാകുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് താമസിക്കുന്ന കൃഷ്ണ സരിക ജോഗാദിയയ്ക്ക് കുറെ വര്‍ഷങ്ങളായി പീഢനമാണ്. കൃഷ്ണ ഭജന്‍ ചൊല്ലുന്നതിനെ തടസ്സപ്പെടുത്താന്‍ ഒരുഘട്ടത്തില്‍ അയല്‍വാസികള്‍ മൈക്ക് വീട്ട് മുറ്റത്ത് ഉയര്‍ത്തി. പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിക്കാന്‍ ആടിനെ വീടിന് മുന്‍പില്‍ കൊണ്ടുവന്നുകെട്ടി.  

ഇതിനെതിരെ കൃഷ്ണ സരിക ശക്തമായി പ്രതികരിച്ചു. ഒടുവില്‍ ജെജെ പൊലീസ് സ്റ്റേഷനില്‍ കേസ് നല‍്കി. എന്നാല്‍ അക്രമികളെ തടയുന്നതിന് പകരം പകരം 1944 മുതല്‍ തങ്ങള്‍ താമസിക്കുന്ന തറവാടില്‍ നിന്നും കൃഷ്ണ സരികയെ പൊലീസ് സഹായത്തോടെ മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇറക്കിവിടുകയായിരുന്നു. 


ഇതിന് പിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എയായ അമിന്‍ പട്ടേലാണെന്നും കൃഷ്ണ സരിക പറയുന്നു. ഇദ്ദേഹത്തിന്‍റെ നിര്‍ദേശവും സമ്മര്‍ദ്ദവും മൂലം മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തി വീട് സീല്‍ വെച്ചതിനെ തുടര്‍ന്ന് കൃഷ്ണ സരികയും അമ്മയും വീടിന് പുറത്തായി. ഇതോടെയാണ്  ട്വിറ്ററിലും മറ്റുമായി കൃഷ്ണ സരിക വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ വൈറലായി. ഇതോടെ ബിജെപി നേതാക്കള്‍ ഇടപെട്ടു.  

ആഗസ്ത് 2ന് കൃഷ്ണ സരിക സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. ഇതിന് ബിജെപി മുംബൈ പ്രസിഡന്‍റ് മംഗള്‍ പ്രഭാത് ലോധ, നിതീഷ് റാണ, വിഎച്ച്പി വക്താവ് ശ്രീരാജ് നായര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞു. 

    comment

    LATEST NEWS


    സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.