×
login
'അനധികൃത നിയമനങ്ങള്‍ പരിശോധിക്കണം; കാര്യക്ഷമമായി ജോലി ചെയ്യാത്തവരുടെയും അവധിയെടുത്ത് മുങ്ങിയവരുടെയും പട്ടിക തയാറാക്കണം'; വടിയെടുത്ത് പ്രഫുല്‍ പട്ടേല്‍

ലക്ഷദ്വീപില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തീവ്ര മുസ്ലിം സംഘടനകളും തയാറാക്കിയ ഗൂഢപദ്ധതിയാണ് 'സേവ് ലക്ഷദ്വീപ്'പ്രചാരണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ തയാറാക്കി പ്രചരിപ്പിച്ച ടൂള്‍ കിറ്റുകളാണ് പ്രചാരണത്തിന് പിന്നിലെന്നും അതില്‍ പറയുന്ന വിഷയങ്ങള്‍ മിക്കതും വ്യാജമാണെന്നുമാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് .

കവരത്തി: ലക്ഷദീപില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെയും ജോലികളില്‍ നിന്ന് അനധികൃതമായി അവധിയെടുത്ത് മുങ്ങിയവരുടെയും പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. അനധികൃതമായി നടന്ന നിയമനങ്ങള്‍ ഉടന്‍ പരിശോധിക്കണമെന്നും അദേഹം ഉത്തരവിട്ടു. അനധികൃതമായി സര്‍വീകുകളില്‍ കയറികൂടിയ കാരാര്‍ ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

എട്ടു മണിക്കൂര്‍ ജോലി ചെയ്യാത്തവരെയും, ഓഫീസുകളില്‍ വന്ന ഒപ്പിട്ട് മുങ്ങുന്നവരെയും,  കൃത്യമായി ജോലികള്‍ തീര്‍ക്കാത്ത ജീവനക്കാരെയും അഡ്മിനിസ്‌ട്രേറ്റര്‍ നേരത്തെ താക്കീത് ചെയ്തിരുന്നു. ഇനിയും കൃത്യവിലോപം കാട്ടിയാല്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനാല്‍, തന്നെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.  

അതേസമയം, ലക്ഷദ്വീപില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തീവ്ര മുസ്ലിം സംഘടനകളും തയാറാക്കിയ ഗൂഢപദ്ധതിയാണ് 'സേവ് ലക്ഷദ്വീപ്'പ്രചാരണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ തയാറാക്കി പ്രചരിപ്പിച്ച ടൂള്‍ കിറ്റുകളാണ് പ്രചാരണത്തിന് പിന്നിലെന്നും അതില്‍ പറയുന്ന വിഷയങ്ങള്‍ മിക്കതും വ്യാജമാണെന്നുമാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ  റിപ്പോര്‍ട്ട് .  

കേരളത്തില്‍ നടക്കുന്ന സംഘടിത പ്രചാരണങ്ങളെപ്പറ്റി ലക്ഷദ്വീപ് ഭരണകൂടവും ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.   ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ ബിജെപി-കേന്ദ്രസര്‍ക്കാര്‍ ശ്രമം എന്ന തരത്തില്‍ സിനിമാ താരങ്ങളെയും ബുദ്ധിജീവികളെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് തീവ്ര മുസ്ലിം സംഘടനകള്‍ നടത്തിയ പ്രചാരണത്തിലെ യാഥാര്‍ത്ഥ്യം:

 മാംസം നിരോധിച്ചെന്ന പ്രചാരണം: ഇത്തരം ഒരു  നടപടിയും  അഡ്മിനിസ്‌ട്രേഷന്‍ എടുത്തിട്ടില്ല. അറവുശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ നിര്‍ബന്ധമാക്കി. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയത്  പിന്‍വലിച്ചു. മാംസാഹാരം സ്‌കൂളുകളില്‍ വിതരണം ചെയ്യേണ്ട എന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ നിര്‍ദ്ദേശമാണ്.  മുട്ടയോ മീനോ ആവാം. ഉച്ചഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തിയത്  മോദി സര്‍ക്കാര്‍  അധികാരത്തിലെത്തിയ ശേഷമാണ്. കുട്ടികള്‍ ഉച്ചയ്ക്ക് ഉറങ്ങിപ്പോകുന്നു എന്ന അധ്യാപകരുടെ  പരാതി ചൂണ്ടിക്കാട്ടി പരിഷ്‌കാരം റദ്ദാക്കുകയായിരുന്നു.

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.