×
login
ലക്ഷദ്വീപിലെ ബിജെപി സംസ്ഥാന‍ കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം; പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നശിപ്പിച്ചു; വിളക്കണക്കല്‍ സമരം മറയാക്കി ആക്രമം

ഓഫീസ് കെട്ടിടത്തിലും പരിസരത്തും കരി ഓയില്‍ ഒഴിച്ച് നാശനഷ്ടം വരുത്തിയിട്ടുണ്ട്. കവരത്തി പോലീസ് സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കവരത്തി: ലക്ഷദ്വീപിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരേ മതതീവ്രവാദികളുടെ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ വിളക്കണക്കല്‍ പ്രതിഷേധത്തിനിടയിലാണ് ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ഓഫീസിനു നേരെ ആക്രമണം നടന്നത്. 

ഓഫീസിനു മുന്‍പിലെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡ് കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. ഓഫീസ് കെട്ടിടത്തിലും പരിസരത്തും കരി ഓയില്‍ ഒഴിച്ച് നാശനഷ്ടം വരുത്തിയിട്ടുണ്ട്. കവരത്തി പോലീസ് സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങള്‍ മുന്‍പ് നടന്ന കളക്ട്രേറ്റ് ഉപരോധ സമരത്തോടനുബന്ധിച്ച് നടന്ന അക്രമത്തിനിടയിലും ബി.ജെ.പി ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.