×
login
ലക്ഷദ്വീപ്‍ തീരത്തെ മയക്കുമരുന്ന് വേട്ട: ഹെറോയിന്‍ എത്തിയത് പാകിസ്ഥാനില്‍ നിന്ന്; കേസ് ‍എന്‍ഐഎ അന്വേഷിക്കും

അന്താരാഷ്ട്ര ബന്ധമുള്ള ലഹരി കടത്തായതിനാലാണ് എന്‍ഐഎയും റോയും ഏറ്റെടുക്കുന്നത്. കേസിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ഡിആര്‍ഐയില്‍ നിന്ന് ഇരു ഏജന്‍സികളും ആവശ്യപ്പെട്ടു. ലഹരി കടത്തിയ ബോട്ടുകളും അവയിലെ മിക്ക തൊഴിലാളികളും തമിഴ്നാട് കുളച്ചല്‍ സ്വദേശികളായതിനാല്‍ സുരക്ഷ ഏജന്‍സികള്‍ ശനിയാഴ്ച കന്യാകുമാരി-നാഗര്‍കോവില്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി.

മട്ടാഞ്ചേരി: ലക്ഷദ്വീപിന് സമീപത്തു നിന്ന് 1526 കോടി രൂപയുടെ 218 കിലോ ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കും. അഗത്തിക്ക് സമീപത്ത് നിന്നാണ് ഡിആര്‍ഐ-കോസ്റ്റ്ഗാര്‍ഡ് സംഘം ലഹരി പിടികൂടിയത്. അന്താരാഷ്ട്ര ബന്ധമുള്ള ലഹരി കടത്തായതിനാലാണ് എന്‍ഐഎയും റോയും ഏറ്റെടുക്കുന്നത്. കേസിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ഡിആര്‍ഐയില്‍ നിന്ന് ഇരു ഏജന്‍സികളും ആവശ്യപ്പെട്ടു.

ലഹരി കടത്തിയ ബോട്ടുകളും അവയിലെ മിക്ക തൊഴിലാളികളും തമിഴ്നാട് കുളച്ചല്‍ സ്വദേശികളായതിനാല്‍ സുരക്ഷ ഏജന്‍സികള്‍ ശനിയാഴ്ച കന്യാകുമാരി-നാഗര്‍കോവില്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി. പാകിസ്ഥാനില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിയത് എന്നതിനാല്‍ ഇതുവഴി ആയുധക്കടത്ത് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. പിടികൂടിയ നാല് മലയാളികളും തമിഴ്നാട്ടുകാരുമടക്കമുള്ള 20 തൊഴിലാളികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.

ലക്ഷദ്വീപ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനമുണ്ടെന്നുള്ള സൂചനയെത്തുടര്‍ന്ന് ദ്വീപില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നാവികസേനയുടെ പ്രത്യേക യൂണിറ്റും കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ സംവിധാനവും വിപുലീകരിച്ചു. വേണ്ടിവന്നാല്‍ കൂടുതല്‍ സുരക്ഷാഭടന്മാരെ നിയമിക്കും. ജനവാസമില്ലാത്ത ദ്വീപുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍രഹിതരായ യുവാക്കളെ മുന്‍നിര്‍ത്തിയാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ സജീവമാകുന്നതെന്നും ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.