×
login
ഗുണ്ടാ ആക്ട് നടപ്പിലാക്കി; വിഘടനവാദികളെ തുരത്തി; ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കി; ലക്ഷദീപ് ക്ലീനാക്കാന്‍ കേന്ദ്രം; കാശ്മീര്‍ മോഡലുമായി തീവ്രവാദികള്‍

മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു. ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്. ദ്വീപുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപഭോഗം വര്‍ധിച്ച് വരുന്നതിനാല്‍ പല ദ്വീപിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.

കവരത്തി: ലക്ഷദീപില്‍ കാശ്മീര്‍ മോഡല്‍ പ്രതിഷേധവുമായി തീവ്രവാദ ശക്തികള്‍ക്ക്. പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി  പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയെന്ന രീതിയല്‍ രാജ്യവിരുദ്ധ മോഡല്‍ പ്രതിഷേധമാണ് ദീപില്‍ നടക്കുന്നത്. 2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ അഡ്മിനിസ്‌ട്രേറ്ററായി ദീപില്‍ എത്തുന്നത്. തുടര്‍ന്ന് ദീപില്‍ നിരവധി ലഹരി വേട്ടകള്‍ നടത്തുകയും ബോട്ടുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  

മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു.  ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്. ദ്വീപുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപഭോഗം വര്‍ധിച്ച് വരുന്നതിനാല്‍ പല ദ്വീപിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.  


ദീപിലേക്കുള്ള ലഹരിവരവ് തടയാനും കൃത്യമായ ശിക്ഷ ഉറപ്പാക്കാനുമായി അഡ്മിനിസ്‌ട്രേറ്റര്‍ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കിയിരുന്നു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ അദേഹം സ്വീകരിച്ചിരുന്നു. ദീപില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുന്നു. എന്‍ആര്‍സി/സിഎഎക്കെതിരെ  സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദീപില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദീപിലെ ജനസംഖ്യ  ക്രമാതീതമായി ഉയരുന്നത് തടയാനായി രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമങ്ങള്‍ക്കെതിരെയാണ് ദീപില്‍ കടന്നുകൂടിയിരിക്കുന്ന തീവ്രവാദ ശക്തികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സംഘത്തിന് എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട്, സിപിഎം കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പിന്തുണയുണ്ട്.  

 

  comment

  LATEST NEWS


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


  സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.