×
login
സ്വത്ത് തട്ടാന്‍ അസഭ്യവും വധഭീഷണി‍യും; ശിവസേന എംപി സഞ്ജയ് റാവുത്ത് കുരുക്കില്‍; സ്വപ്ന പട് ക്കര്‍ ‍പൊലീസില്‍ പരാതി നല്‍കി(ഓഡിയോ ക്ലിപ്പ്)

കഴിഞ്ഞ എട്ടുവര്‍ഷമായി സ്വപ്ന പട്ക്കര്‍ എന്ന യുവതിയെ സ്വത്ത് തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ശിവസേന എംപി സഞ്ജയ് റാവുത്ത് കുരുക്കില്‍. ഇത് സംബന്ധിച്ച് മറാത്തി ചലച്ചിത്ര നിര്‍മ്മാതാവും സൈക്കോളജിസ്റ്റുമായി സ്വപ്ന പട്കര്‍ ഇഡിയ്ക്കും മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കര്‍ പരാതി നല്‍കി.

മുംബൈ: കഴിഞ്ഞ എട്ടുവര്‍ഷമായി സ്വപ്ന പട്ക്കര്‍ എന്ന യുവതിയെ സ്വത്ത് തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ശിവസേന എംപി സഞ്ജയ് റാവുത്ത് കുരുക്കില്‍. ഇത് സംബന്ധിച്ച് മറാത്തി ചലച്ചിത്ര നിര്‍മ്മാതാവും സൈക്കോളജിസ്റ്റുമായി സ്വപ്ന പട്കര്‍ ഇഡിയ്ക്കും മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കര്‍ പരാതി നല്‍കി. തനിക്കയച്ച ഭീഷണിക്കത്തും ശബ്ദശകലവും മുബൈ പൊലീസ് കമ്മീഷണര്‍ക്കും ഇഡിയ്ക്കും നല്‍കിയിട്ടുണ്ടെന്നും സ്വപ്ന പട്കര്‍ പറഞ്ഞു.

സഞ്ജയ് റാവുത്തിന്‍റെ അസഭ്യവും ഭീഷണിയും നിറഞ്ഞ ഓഡിയോ ക്ലിപ്പ്  കേള്‍ക്കാം:

കഴിഞ്ഞ ദിവസം ഏറ്റവും ഒടുവിലത്തെ അശ്ലീലവും വധഭീഷണിയും നിറഞ്ഞ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സഞ്ജയ് റാവുത്ത് പ്രതിരോധത്തിലായി. ഈ വീഡിയോ ക്ലിപ്പില്‍ അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുന്ന ഒരു പുരുഷന്‍റെ ശബ്ദം കേള്‍ക്കാം. "സ്വത്ത് ഒന്നുകില്‍  സുജിത്തിന്‍റെ പേരില്‍ അതല്ലെങ്കില്‍ എന്‍റെ പേരില്‍ എഴുതിത്തരൂ"- എന്നാണ് സഞ്ജയ് റാവുത്ത് ആവശ്യപ്പെടുന്നത്. പുരുഷ ശബ്ദം സഞ്ജയ് റാവുത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീയുടെ ശബ്ദം സ്വപ്ന പട് കറിന്‍റേതാണോ എന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.  

കഴിഞ്ഞ എട്ടുവര്‍ഷമായി സഞ്ജയ് റാവുത്ത് ഭീഷണിപ്പെടുത്തുന്നുവെന്ന് സ്വപ്ന പട്കര്‍ പറയുന്നു. പക്ഷെ ശിവസേന ഭരണത്തിന് ശേഷം ഈ വധഭീഷണിയും അശ്ലീലവും കൂടി. "വേണമെങ്കില്‍ എന്‍റെ ശബ്ദം റെക്കോഡ് ചെയ്ത് പൊലീസിന് അയച്ചുകൊടുത്തോളൂ" എന്ന് പോലും സഞ്ജയ് റാവുത്ത് ഭീഷണിപ്പെടുത്തുന്നുണ്ട്. ശിവസേന ഭരണത്തില്‍ ശിക്ഷിക്കപ്പെടില്ലെന്ന അഹങ്കാരമായിരുന്നു സഞ്ജയ് റാവുത്തിന്. ഇപ്പോള്‍ ഭരണമാറ്റം വന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. 70 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് നവഭാരത് ടൈംസ് പുറത്തുവിട്ടിരിക്കുകയാണ്. ഇതില്‍ 27 തവണയെങ്കിലും സ്വപ്ന പട്കറെ അസഭ്യം പറയുന്നുണ്ട്.  

ഇക്കഴിഞ്ഞ വ്യാഴാഴ്ച തനിക്കെതിരായ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സഞ്ജയ് റാവുത്ത് വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയതായി സ്വപ്ന പട്കര്‍ പറയുന്നു. ഇപ്പോള്‍ 1034 കോടിയുടെ പത്ര ചാവുള്‍ കേസില്‍ ഇഡി സഞ്ജയ് റാവുത്തിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.  


 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.