×
login
പ്രധാനമന്ത്രി ഫണ്ടിലേക്ക് സംഭാവന ചെയ്ത പാറ്റ് കമ്മിന്‍സിനെ വേട്ടയാടി കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ജിഹാദികളും; വേട്ടയാടല്‍ നുണകള്‍ നിരത്തി...

കൃത്യമായി ഓഡിറ്റുള്ള, സുതാര്യമായി കൈകാര്യം ചെയ്യുന്ന ഫണ്ടാണ് പിഎം കെയേഴ്‌സ്. രാജ്യത്തെ അടിയന്തരഅപകടസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.പ്രധാനമന്ത്രി തന്നെയാണ് ഇതിന്‍റെ അധ്യക്ഷന്‍. ഒരു സ്വതന്ത്ര ഓഡിറ്ററാണ് ഇതിന്‍റെ ഓഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ആദ്യഘട്ട വാക്‌സിനേഷന് 2200 കോടി രൂപയാണ് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ചെലവഴിച്ചത്. ഇത് പ്രധാനമായും മുന്‍നിരപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും വാക്‌സിന്‍ നല്‍കാന്‍ വേണ്ടിയായിരുന്നു.

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്‌സിലേക്ക് 50,000 ഡോളറുകള്‍ സംഭാവന ചെയ്ത പാറ്റ് കമ്മിന്‍സ് എന്ന ക്രിക്കറ്റ് താരത്തെ വേട്ടയാടി കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ജിഹാദികളും.

കൊടുത്ത പണം പാഴാവും എന്നതുള്‍പ്പെടെ നൂറുകണക്കിന് നുണകളാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കുന്ന ആസ്‌ത്രേല്യയുടെ പേസ് ബൗളറായ പാറ്റ് കമ്മിന്‍സ് തിങ്കളാഴ്ചയാണ് ട്വിറ്ററിലൂടെ കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ പിഎം കെയേഴ്‌സിന് സംഭാവന നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്.

ഇനി കുറ്റപ്പെടുത്തല്‍ നോക്കാം...

 

കൃത്യതയോടെ മാനേജ് ചെയ്യാത്ത ഫണ്ടാണ്  പിഎം കെയേഴ്‌സ് ഫണ്ട് എന്നായിരുന്നു ഇഎസ്പിഎന്‍ ജേണലിസ്റ്റായ അര്‍ജുന്‍ നമ്പൂതിരിയുടെ കുറ്റപ്പെടുത്തല്‍.

നിതിന്‍ സുന്ദര്‍ പറയുന്നത് പിഎം കെയേഴ്‌സ് ആധികാരികമല്ലെന്നാണ്.

പിഎം കെയേഴ്‌സ് ഫണ്ട് കെയര്‍ ചെയ്യില്ലെന്നായിരുന്നു അഡ്. സെയ്ഫ് അസ്ലത്തിന്റെ പരാതി.

അതേ സമയം ലക്ഷങ്ങളാണ് പാറ്റ് കമ്മിന്‍സിന്‍റെ ഹൃദയവിശാലതയെ അഭിനന്ദിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്ക ചതുര്‍വേദി, തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ആസ്ത്രേല്യയിലെ ക്രിക്കറ്റ‍ര്‍മാര്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍ തൊട്ട് സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികള്‍ വരെ ആയിരക്കണക്കിന് പേരാണ് പാറ്റ് കമ്മിന്‍സിനെ അഭിനന്ദിക്കുന്നത്. അഭിനന്ദനങ്ങള്‍ ഇപ്പോഴും നിലയ്ക്കാതെ ഒഴുകുകയാണ്. 

 കൃത്യമായി ഓഡിറ്റുള്ള, സുതാര്യമായി കൈകാര്യം ചെയ്യുന്ന ഫണ്ടാണ് പിഎം കെയേഴ്‌സ്. രാജ്യത്തെ അടിയന്തരഅപകടസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രി തന്നെയാണ് ഇതിന്‍റെ അധ്യക്ഷന്‍. ഒരു സ്വതന്ത്ര ഓഡിറ്ററാണ് ഇതിന്‍റെ ഓഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ഈ ഫണ്ട് ദേശീയ ദുരന്തനിവാരണ സമിതിയിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ജിഒ നല്‍കിയ പരാതി സുപ്രിംകോടതിയുടെ അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് തള്ളിക്കളഞ്ഞിരുന്നു.

ഈയിടെ പിഎം കെയേഴ്‌സ് സര്‍ക്കാര്‍ ആശുപത്രികളില്‍ 551 പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള ഫണ്ട് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു.  

ആദ്യഘട്ട വാക്‌സിനേഷന് 2200 കോടി രൂപയാണ് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ചെലവഴിച്ചത്. ഇത് പ്രധാനമായും മുന്‍നിരപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും വാക്‌സിന്‍ നല്‍കാന്‍ വേണ്ടിയായിരുന്നു. ഒന്നാം തരംഗത്തിലെ കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ 3100 കോടി രൂപയാണ് ചെലവാക്കിയത്. ഇതില്‍ 2000 കോടി രൂപ വെന്‍റിലേറ്റുകള്‍ക്കും ആയിരം കോടി രൂപ അതിഥി ത്തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ചെലവഴിച്ചു.

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.