×
login
കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍

മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ വാദിച്ചു. മാലിക്കിനെതിരെ മോദി സര്‍ക്കാര്‍ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. വന്‍ സുരക്ഷാ സന്നാഹമാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. കേസില്‍ യാസിന്‍ മാലിക്ക് കുറ്റക്കാരനാണെന്നു മേയ് 19ന് എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് വിധിച്ചിരുന്നു,

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരായുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ സാമ്പത്തിക സഹായം നല്‍കിയ കേസില്‍ തീവ്രവാദ സംഘടന നേതാവ്  യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. തടവിന് പുറമെ 10,000 രൂപ പിഴയും കോടതി വിധിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിധി പറഞ്ഞത്. താന്‍ ആയുധം വച്ച് കീഴടങ്ങിയിട്ട് ആറു വര്‍ഷമായെന്നും തികഞ്ഞ ഗാന്ധിയനായാണ് ജീവിക്കുന്നതെന്നും യാസിന്‍ മാലിക് കോടതിയെ അറിയിച്ചു. 

എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ വാദിച്ചു. മാലിക്കിനെതിരെ മോദി സര്‍ക്കാര്‍ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. വന്‍ സുരക്ഷാ സന്നാഹമാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. കേസില്‍ യാസിന്‍ മാലിക്ക് കുറ്റക്കാരനാണെന്നു മേയ് 19ന് എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് വിധിച്ചിരുന്നു,

കശ്മീരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനു പണം സ്വരൂപിക്കാന്‍ രാജ്യാന്തരതലത്തിലുള്ള സംവിധാനം മാലിക് ഉണ്ടാക്കിയതായി കോടതി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ 2017ല്‍ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവായ മാലിക് (56) പ്രതിയായത്. 2016 ജൂലൈ എട്ടിന് അനന്ത്‌നാഗ് ജില്ലയിലെ കൊക്കര്‍നാഗില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു മാസം തുടര്‍ന്ന പ്രക്ഷോഭത്തില്‍ കശ്മീരില്‍ 85 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ യാസിന്‍ മാലിക്കിനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെങ്കിലും പിന്നീട് വിട്ടയയച്ചു. 2016ല്‍ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളില്‍ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 2019ല്‍  മോദി സര്‍ക്കാരാണ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.

  comment

  LATEST NEWS


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്


  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.