login
ബംഗാളിലെ കൂച്ച് ബീഹാറില്‍ പ്രദേശവാസികള്‍ സി ഐഎസ് എഫ് ജവാന്മാരെ ആക്രമിച്ചത് തെറ്റിദ്ധാരണമൂലമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ആക്രമണം പിന്നീട് വെടിവെപ്പില്‍ കലാശിക്കുകയും നാല് പേരുടെ കൊല്ലപ്പെടുകയും ചെയ്തു. കൂച്ച് ബീഹാറിലെ സീതാകുച്ചി നിയോജകമണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്.

ന്യൂദല്‍ഹി: തെറ്റിദ്ധാരണമൂലമാണ് കൂച്ച് ബീഹാറിലെ പ്രദേശവാസികള്‍ സിഐഎസ്എഫ് ജവാന്മാരെ ആക്രമിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ആക്രമണം പിന്നീട് വെടിവെപ്പില്‍ കലാശിക്കുകയും നാല് പേരുടെ കൊല്ലപ്പെടുകയും ചെയ്തു. കൂച്ച് ബീഹാറിലെ സീതാകുച്ചി നിയോജകമണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്.

126ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് പ്രക്രിയ സുഗമമായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. മണിക് എന്ന ചെറിയ ആണ്‍കുട്ടിക്ക് അസുഖം വന്നു. രണ്ടോ മൂന്ന് പ്രദേശവാസികളായ സ്ത്രീകള്‍ അവനെ ശുശ്രൂഷിക്കുകയായിരുന്നു. ഇത് കണ്ട ഒരു ജവാന്‍ കുട്ടിയുടെ ആരോഗ്യനില അന്വേഷിച്ചു. കുട്ടിയെ പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കണോ എന്നും തിരക്കി. എന്നാല്‍ ചില പ്രദേശവാസികള്‍ കരുതിയത് ഈ ആണ്‍കുട്ടിയെ ജവാന്മാര്‍ തല്ലിയെന്നാണ്. ഇതോടെ പൊടുന്നെ 300-350 പേര്‍ ഒത്തുകൂടി അടുക്കളയില്‍ നിന്നുള്ള ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് ജവാന്മാരെ ആക്രമിച്ചു. പിന്നീട് ജനം പോളിംഗ് ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ ശ്രമിച്ചു. - തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഇതോടെയാണ് സി ഐഎസ്എഫ് കൂടുതല്‍ പേരെ വിളിച്ചുവരുത്തി. ഇവരുടെ വാഹനവും പ്രദേശ വാസികള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ വെടിവെപ്പ് നടത്തേണ്ടിവന്നു. ഇപ്പോള്‍ അന്തരീക്ഷം നിയന്ത്രണാധീനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.