×
login
അസംഗഢില്‍ താമര വിരിഞ്ഞത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം; താമര വിരിയിച്ച ദിനേഷ് യാദവ് സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങാന്‍ കഴിയാതിരുന്ന ആള്‍

ഉത്തര്‍പ്രദേശിലെ അസംഗഢ് ലോക് സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞത് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. ദിനേഷ് യാദവ് എന്നും നിരാഹുവ എന്നും വിളിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒരു കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത യുവാവായിരുന്നു.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അസംഗഢ് ലോക് സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞത് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. ദിനേഷ് യാദവ് എന്നും നിരാഹുവ എന്നും വിളിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒരു കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത യുവാവായിരുന്നു.  

എണ്ണായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് അസംഗഢില്‍ ബിജെപി വിജയംകൊയ്തു എന്നത് നിസ്സാരകാര്യമല്ല. 1989 മുതല്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മാറി മാറി പിടിച്ചെടുത്ത സീറ്റാണിത്. 2009ല്‍ മാത്രമാണ് ബിജെപി ഇവിടെ വിജയം കണ്ടത്. അന്ന് രമാകാന്ത് യാദവ് ആണ് ബിജെപിക്ക് വേണ്ടി ഇവിടെ താമര വിരിയിച്ചത്.  

മുസ്ലിം വോട്ടര്‍മാര്‍ 15.5 ശതമാനവും ഹിന്ദു വോട്ടര്‍മാര്‍ 84 ശതമാനവുമാണ്. പൊതുവെ മുസ്ലിം-യാദവ് അച്ചുതണ്ടാണ് ഇവിടെ സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയു വിജയിപ്പിച്ചുപോന്നത്. എന്നാല്‍ ഇക്കുറി അഖിലേഷ് യാദവ് നിര്‍ത്തിയത് തന്‍റെ അടുത്ത ബന്ധുവായ ധര്‍മേന്ദ്ര യാദവിനെയാണ്. പ്രവര്‍ത്തനത്തിന് പോലും അഖിലേഷ് യാദവ് ഇറങ്ങിയില്ല. പകരം വീട്ടിലിരുന്ന് സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു.  


എന്നാല്‍ ബിജെപിയ്ക്ക് വേണ്ടി യോഗി ആദിത്യനാഥ് കളത്തിലിറങ്ങി അഹോരാത്രം പണിപ്പെട്ടു. ഇത് ഹിന്ദുവോട്ടുകള്‍ക്കൊപ്പം മുസ്ലിം വോട്ടുകളും ബിജെപിയില്‍ എത്തിച്ചു. മായാവതിയ്ക്ക് വേണ്ടി മത്സരിച്ച ഗുഡ്ഡു ജമാലി എന്ന സ്ഥാനാര്‍ത്ഥി 2,66,210വോട്ടുകള്‍ നേടി. ബിജെപി 3,12,768 വോട്ടുകളും സമാജ് വാദി 3,04,089 വോട്ടുകളും നേടി.  

ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് ലാല്‍ യാദവ് ബോജ്പൂരി നടന്‍ കൂടിയാണ്. ജനങ്ങള്‍ ഇഷ്ടത്തോടെ വിളിക്കുന്ന പേരാണ് നിരാഹുവ. ഇദ്ദേഹം ഇക്കുറി സമാജ് വാദി പാര്‍ട്ടിയുടെ യാദവ് വോട്ടുകള്‍ കൂടി പിടിച്ചു. പണ്ട് കൊല്‍ക്കൊത്തയില്‍ 3500 രൂപ മാസശമ്പളത്തിന് ജോലി ചെയ്ത വ്യക്തിയായിരുന്നു ദിനേഷ് ലാല്‍ യാദവിന്‍റെ അച്ഛന്‍. നിരാഹുവ ഉള്‍പ്പെടെ 5 കുട്ടികള്‍ ഈ ശമ്പളം കൊണ്ടാണ് വളര്‍ന്നത്. ഒരു സൈക്കിള്‍ പോലും നിരാഹുവയ്ക്ക് വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കിലോമീറ്ററുകള്‍ അകലെയുള്ള സ്കൂളിലേക്കും മറ്റും നടന്നാണ് പോയിരുന്നത്. പക്ഷെ പാട്ടിനോടും കലയോടുമുള്ള കമ്പമാണ് നിരാഹുവയെ ഗായകനും നടനുമാക്കി മാറ്റിയത്. എന്തായാലും ഒരിയ്ക്കലും മറക്കാത്ത ആഘാതമാണ് നിരാഹുവ ഈ മധുരവിജയത്തോടെ അഖിലേഷ് യാദവിന് നല്‍കിയത്.  

 

 

    comment

    LATEST NEWS


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


    മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.