×
login
ഔറംഗസേബ് ‍കാശിവിശ്വനാഥക്ഷേത്രം പൊളിച്ചതിനെക്കുറിച്ച് കള്ളക്കഥ‍ പറഞ്ഞു; പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥിയുടെ തല്ല്

ഔറംഗസേബ് കാശിവിശ്വനാഥക്ഷേത്രം പൊളിച്ചതിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദത്തിനിടെ കള്ളക്കഥ പറഞ്ഞതിന് ലഖ്നോ സര്‍വ്വകലാശാല പ്രൊഫസര്‍ രവി കാന്ത് ചന്ദന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം.

മര്‍ദ്ദനമേറ്റ ലഖ്നോ സര്‍വ്വകലാശാലയിലെ ഹിന്ദി പ്രൊഫസര്‍ രവി കാന്ത് ചന്ദന്‍

ലഖ്നോ:ഔറംഗസേബ് കാശിവിശ്വനാഥക്ഷേത്രം പൊളിച്ചതിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദത്തിനിടെ കള്ളക്കഥ പറഞ്ഞതിന്  ലഖ്നോ സര്‍വ്വകലാശാല പ്രൊഫസര്‍ രവി കാന്ത് ചന്ദന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം.  

പ്രൊഫസറെ സംസ്കൃതം ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥി കാര്‍തിക് പാണ്ഡെയാണ് മര്‍ദ്ദിച്ചത്.  ലഖ്നോ സര്‍വ്വകലാശാലയിലെ ഹിന്ദി പ്രൊഫസറാണ് മര്‍ദ്ദനമേറ്റ രവി കാന്ത് ചന്ദന്‍. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒരു സംവാദം നടക്കുമ്പോല്‍ ഗ്യാന്‍വാപി- കാശിവിശ്വനാഥ് പ്രശ്നത്തില്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നതായിരുന്നു വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. ഇതിന്‍റെ പേരില്‍ എബിവിപിയാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ എബിവിപിയില്‍ അംഗമല്ലാതിരുന്ന, സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ അംഗമായ കാര്‍ത്തിക് പാണ്ഡെയാണ് പ്രൊഫസറെ മര്‍ദ്ദിച്ചത്.  


ഇതിന് കാരണം പ്രൊഫ. രവികാന്ത് ചന്ദന്‍ കാശിവിശ്വനാഥക്ഷേത്രം ഔറംഗസേബ് ചക്രവര്‍ത്തി പൊളിക്കാനുണ്ടായ കാരണം സംബന്ധിച്ച് പ്രചരിക്കുന്ന ഒരു കഥ സംവാദത്തില്‍ പറഞ്ഞതാണ്.1750ല്‍ കൊള്ളയടിക്കുന്നതിന്‍റെയും മതപരിവര്‍ത്തനശ്രമങ്ങളുടെയും ഭാഗമായാണ് ഔറംഗസേബ് ഈ ക്ഷേത്രം തകര്‍ത്തത്. പകരം കച്ചിലെ റാണി കാശിവിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലനടിയില്‍ കുടുങ്ങിയത് മൂലം റാണിയെ രക്ഷിക്കാനാണ് ഈ ക്ഷേത്രം തകര്‍ത്തതെന്ന കഥയാണ് പ്രൊഫസര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മാത്രമല്ല ഹിന്ദുക്കളുടെ അപേക്ഷപ്രകാരമാണ് ഔറംഗസേബ് ക്ഷേത്രം പൊളിച്ച സ്ഥലത്ത് ഗ്യാന്‍വാപി മസ്ജിദ് പണിതതെന്നും പ്രൊഫ. രവികാന്ത് ചന്ദന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് കാമ്പസിലാകെ പ്രകോപനം സൃഷ്ടിച്ചിരുന്നു.  

ഇതിന്‍റെ പേരില്‍ കാര്‍തിക് പാണ്ഡെയെ പൊലീസ്  അറസ്റ്റ് ചെയ്തു. കാര്‍ത്തിക് പാണ്ഡെയെ പുറത്താക്കിയതായി സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.