×
login
ലുധിയാന സ്‌ഫോടനം നടത്തിയത് ലഹരി മാഫിയ സംഘം; ഖാലിസ്ഥാന്‍ സംഘങ്ങള്‍ സഹായം നല്‍കിയെന്നും പോലീസ് റിപ്പോര്‍ട്ട്

കേസില്‍ പങ്കാളിത്തമുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണവും നടത്തി വരികയാണ്. സ്‌ഫോടനത്തിന് മുമ്പ് ഗഗന്‍ദീപ് നാല് ഫോണ്‍ കോളുകള്‍ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ന്യൂദല്‍ഹി : ലുധിയാന സ്‌ഫോടനത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ സംഘടയെന്ന് പോലീസ്. ലഹരി കടത്ത്‌കേസിലെ രേഖകള്‍ നശിപ്പിക്കുന്നതിനായി മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഗഗന്‍ ദീപ് നടത്തിയ സ്‌ഫോടനമാണ് ഇതെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ഛദ്യോപാദ്ധ്യായ വ്യക്തമാക്കി.  

ലുധിയാന സ്‌ഫോടനത്തില്‍ ഗഗന്‍ ദീപും കൊല്ലപ്പെട്ടിരുന്നു. ലഹരി കേസുകള്‍ നശിപ്പിക്കുന്നതിനായി ലഹരിമാഫിയ ആസൂത്രണം ചെയ്താണ് സ്‌ഫോടനം നടത്തിയത്. ഈ മാസം 24ന് ഗഗന്‍ ദീപനോട് കേസില്‍ ഇയാള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

കേസില്‍ പങ്കാളിത്തമുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണവും നടത്തി വരികയാണ്. സ്‌ഫോടനത്തിന് മുമ്പ് ഗഗന്‍ദീപ് നാല് ഫോണ്‍ കോളുകള്‍ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട്  ഗഗന്‍ദീപിന്റെ ലുധിയാനയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാളുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു.


സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് ആണെന്നാണ് പ്രാഥമിക കണ്ടെത്തല്‍ രണ്ട് കിലോ ആര്‍ഡിഎക്‌സ് ആണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ശുചിമുറിയിലെ പൈപ്പ് പൊട്ടി സ്‌ഫോടാകാവശിഷ്ടങ്ങള്‍ ഒഴുകി പോയെന്നും എന്‍എസ്ജി സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്്.    

 

 

  comment

  LATEST NEWS


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്


  സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.